- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം ഒന്നേ മുക്കാൽ കോടി ജീവൻ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് പരിഹാരമാകുമോ..? ഒറ്റ ഡോസ് നൽകിയാൽ രക്തക്കുഴലുകളിൽ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാർട്ട് അറ്റാക്ക് ഒഴിവാക്കുമോ...? പുതിയ കണ്ടുപിടിത്തത്തിൽ പ്രതീക്ഷ അർപ്പിച്ച് ശാസ്ത്രലോകം
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കാരണമാണ് ഹൃദയാഘാതമുണ്ടാകുന്നതെന്നറിയാമല്ലോ. ഒരു വർഷം ഒന്നേ മുക്കാൽ കോടി ജീവൻ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് പൂർണമായും ഫലിക്കുന്ന ഒരു മരുന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഒറ്റ ഡോസ് നൽകിയാൽ രക്തക്കുഴലുകളിൽ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാർട്ട് അറ്റാക്ക് ഒഴിവാക്കുന്ന ഒരു ഔഷധം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഈ പുതിയ കണ്ടുപിടിത്തത്തിൽ പ്രതീക്ഷ അർപ്പിച്ച് മുന്നോട്ട് പോവുകയാണ് ശാസ്ത്രലോകം. ട്രോഡസ്‌ക്യുമൈൻ എന്നാണീ മരുന്ന് അറിയപ്പെടുന്നത്. ഇത് സ്തനാർബുദം, ഡയബറ്റിസ് എന്നീ രോഗങ്ങൾക്കായി പരീക്ഷണാർത്ഥം ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് കാർഡിയോ വാസ്‌കുലർ ആരോഗ്യത്തെ വർധിപ്പിക്കാൻ കൂടി സഹായിക്കുമെന്നാണ് അബെർഡീൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എലികളിൽ ഈ മരുന്ന് നൽകി നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. മിക്ക ഹാർട്ട് അറ്റാക്കുകൾക്കും സ്ട്രോക്കിനും കാരണമാകുന്ന അതെറോസ്ക്ലി
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കാരണമാണ് ഹൃദയാഘാതമുണ്ടാകുന്നതെന്നറിയാമല്ലോ. ഒരു വർഷം ഒന്നേ മുക്കാൽ കോടി ജീവൻ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് പൂർണമായും ഫലിക്കുന്ന ഒരു മരുന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഒറ്റ ഡോസ് നൽകിയാൽ രക്തക്കുഴലുകളിൽ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാർട്ട് അറ്റാക്ക് ഒഴിവാക്കുന്ന ഒരു ഔഷധം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ ഈ പുതിയ കണ്ടുപിടിത്തത്തിൽ പ്രതീക്ഷ അർപ്പിച്ച് മുന്നോട്ട് പോവുകയാണ് ശാസ്ത്രലോകം.
ട്രോഡസ്‌ക്യുമൈൻ എന്നാണീ മരുന്ന് അറിയപ്പെടുന്നത്. ഇത് സ്തനാർബുദം, ഡയബറ്റിസ് എന്നീ രോഗങ്ങൾക്കായി പരീക്ഷണാർത്ഥം ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് കാർഡിയോ വാസ്‌കുലർ ആരോഗ്യത്തെ വർധിപ്പിക്കാൻ കൂടി സഹായിക്കുമെന്നാണ് അബെർഡീൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എലികളിൽ ഈ മരുന്ന് നൽകി നടത്തിയ പരീക്ഷണം വൻ വിജയമായിരുന്നു. മിക്ക ഹാർട്ട് അറ്റാക്കുകൾക്കും സ്ട്രോക്കിനും കാരണമാകുന്ന അതെറോസ്‌ക്ലിറോസിസ് എന്ന രോഗാവസ്ഥയാണ്. ഇതിനെ തുടർന്ന ഹൃദയധമനികളിൽ പ്ലേക്സ് എന്നറിയപ്പെടുന്ന കൊഴുപ്പ് അടിഞ്ഞ് കൂടുകയും അതിനെ തുടർന്ന് ധമനികളിലൂടെ രക്തമൊഴുകുന്നതിന് തടസം സൃഷ്ടിക്കപ്പെടുകയും ചെയ്താണ് ഹൃദയാഘാതം സംഭവിക്കുന്നത്.
ഈ മരുന്ന് കഴിക്കുന്നതിലൂടെ വ്യായാമത്തിന് തത്തുല്യമായ ഫലമാണ് ശരീരത്തിലുണ്ടാകുകയെന്നും ഇതൊരു പ്രൊട്ടക്ടീവ് എൻസൈമായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. ഇതിന് പുറമെ ഈ മരുന്ന് കഴിക്കുന്നതിലൂടെ കൊഴുപ്പിനെ എരിച്ച് കളയുന്നതിന് സഹായിക്കുന്ന മറ്റൊരു എൻസൈമിന് ഇടമൊരുക്കുകയും ധമനികളെ ബലപ്പെടുത്തുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഹൃദയാഘാതം കാരണമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ ആഗോളവ്യാപകമായി വർഷം തോറും 17.7 മില്യൺ പേരാണ് ഹൃദ്രോഗം ബാധിച്ച് മരിക്കുന്നത്.
അബെർഡീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രഫസർ മിറീല ഡെലിബെഗോവിക് ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റിസിന് ഈ മരുന്ന് ഗുണം ചെയ്യുമെന്ന് നേരത്തെ തന്നെ മനസിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും പ്രയോജനപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നുവെന്നും മിറീല വെളിപ്പെടുത്തുന്നു. എലികളിൽ ഇത് സംബന്ധമായി നടത്തിയ വിജയമായിരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ട്രോഡസ്‌ക്യുമൈൻ എന്ന മരുന്ന് കഴിക്കുന്നതിലൂടെ പിടിബി1ബി എന്ന എൻസൈം ഉൽപാദിപ്പിക്കുന്നത് തടയപ്പെടുന്നുവെന്നും ഈ എൻസൈമാണ് ആളുകളിൽ ഡയബറ്റിസ് അല്ലെങ്കിൽ പൊണ്ണത്തടിയുണ്ടാക്കുന്നതെന്നും തെളിഞ്ഞുവെന്നും ഗവേഷകർ പറുന്നു. ഇതിന് പുറമെ ഹൃദ്രോഗങ്ങൾക്ക് വഴിയൊരുക്കുന്ന അതെറോസ്‌ക്ലിറോസിസ് എന്ന രോഗാവസ്ഥയെ കുറയ്ക്കാനും ട്രോഡസ്‌ക്യുമൈന് സാധിക്കുമെന്ന് പുതിയ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തുന്നു.