- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിലെ നോത്രദാം കത്തീഡ്രലിന് മുമ്പിൽ നിരവധി പേരെ തടവിലാക്കി യുവാവിന്റെ കൊലവിളി; ഐസിസ് ഭടനെന്ന് അവകാശപ്പെട്ട് പൊലീസുകാരനെ ചുറ്റിക കൊണ്ടടിച്ച അൽജീരിയക്കാരനെ വെടിവച്ച് വീഴ്ത്തി പൊലീസ്
പാരിസ്: പാരിസിലെ പ്രസിദ്ധമായ നോത്രദാം പള്ളിക്കു സമീപം ആക്രമണം. വളരെയേറെ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോത്രദാം കത്തീഡ്രൽ. അക്രമി പൊലീസിനു നേരെ ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്തി. പൊലീസുകാരെ ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. ഐസിസ് ഭടനെന്ന് അവകാശപ്പെട്ടായിരുന്നു ആക്രണം. ഒടുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു പൊലീസുകാർ അടങ്ങുന്ന പട്രോൾ സംഘത്തിനു നേരെ ചുറ്റിക ഉപയോഗിച്ച് ഇയാൾ ആക്രമണം നടത്തുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്ന് നിരവധി വെടിയൊച്ചകൾ കേട്ടതായി സ്ഥലത്തുണ്ടായിരുന്ന ചിലർ ട്വീറ്റ് ചെയ്തു. അതേസമയം എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൾജീരിയക്കാരനായ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും ചുറ്റികയുമെല്ലാം ആയിരുന്നു ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയത്. വളരെയേറെ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോത്രദാം കത്തീഡ്രൽ. പള്ളിയിലുണ്ടായിരു
പാരിസ്: പാരിസിലെ പ്രസിദ്ധമായ നോത്രദാം പള്ളിക്കു സമീപം ആക്രമണം. വളരെയേറെ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോത്രദാം കത്തീഡ്രൽ. അക്രമി പൊലീസിനു നേരെ ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്തി. പൊലീസുകാരെ ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. ഐസിസ് ഭടനെന്ന് അവകാശപ്പെട്ടായിരുന്നു ആക്രണം. ഒടുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്നു പൊലീസുകാർ അടങ്ങുന്ന പട്രോൾ സംഘത്തിനു നേരെ ചുറ്റിക ഉപയോഗിച്ച് ഇയാൾ ആക്രമണം നടത്തുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്ന് നിരവധി വെടിയൊച്ചകൾ കേട്ടതായി സ്ഥലത്തുണ്ടായിരുന്ന ചിലർ ട്വീറ്റ് ചെയ്തു. അതേസമയം എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൾജീരിയക്കാരനായ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും ചുറ്റികയുമെല്ലാം ആയിരുന്നു ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയത്.
വളരെയേറെ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോത്രദാം കത്തീഡ്രൽ. പള്ളിയിലുണ്ടായിരുന്നവർ ഉള്ളിൽ അകപ്പെട്ടു. പ്രദേശത്തുനിന്ന് ജനങ്ങളോട് മാറിനിൽക്കാൽ പൊലീസ് ആവശ്യപ്പെട്ടു. പള്ളിയിലേയ്ക്കോ പുറത്തേയ്ക്കോ ആളുകളെ പ്രവേശിപ്പിക്കുന്നില്ല. വെടിവയ്‌പ്പിനെത്തുടർന്ന് വിനോദസഞ്ചാരികൾ ചിതറിയോടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവച്ച് വീഴ്‌ത്തിയ യുവാവ് ആശുപത്രിയിലാണ്. അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. പരുക്കേറ്റ അക്രമിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതു സിറിയയ്ക്കു വേണ്ടിയാണെന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ഫ്രഞ്ച് മന്ത്രി അറിയിച്ചു.
ഇത് സിറിയയ്ക്ക് വേണ്ടിയെന്ന് ഇയാൾ അലറുന്നുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് ആയിരങ്ങൾ പള്ളിക്കുള്ളിൽ കുടുങ്ങി. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ലണ്ടനിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഫ്രാൻസിലെങ്ങും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. 2015 മുതൽ ഫ്രാൻസിൽ അടിക്കടി ഭീകരാക്രമണം ഉണ്ടാകാറുണ്ട്. ഇതുവരെ 230ൽ അധികം പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഏപ്രിൽ 20നാണ് അവസാനം ഫ്രാൻസിൽ ആക്രമണം നടന്നത്. ഒരു പൊലീസുകാരനാണ് അന്നു വെടിയേറ്റു മരിച്ചത്.