- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി വിളിച്ച സമാധാന ചർച്ച ജനത്തിന്റെ കണ്ണിൽ പൊടിയിടാനോ? നീലേശ്വരത്ത് പരുക്കേറ്റ് ആശുപത്രിയിലായ ബിജെപി പ്രവർത്തകനെ വീട്ടിലേക്കു മാറ്റുന്നതിനിടെ വളഞ്ഞിട്ടു മർദ്ദിച്ചു; ഓട്ടോയിൽ നിന്നു പിടിച്ചിറക്കി ആക്രമിച്ചത് സി.പി.എം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ
കണ്ണൂർ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ സമാധാന ചർച്ചയ്ക്കു ശേഷവും അക്രമം തുടരുന്നു. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് പുതിയ അക്രമ സംഭവം റിപ്പോർട്ട് ചെയ്തത്. ഹർത്താൽ ദിന സംഘർഷത്തിനിടെ പരുക്കേറ്റ ബിജെപി പ്രവർത്തകനെ ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മാറ്റുന്നതിനിടെ സംഘമായെത്തിയവർ വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. ബിജെപി മുൻസിപ്പൽ കമ്മിറ്റിയംഗം സന്തോഷ് മന്നപ്പുറത്തെ ഗുരുതര പരുക്കുകളോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. ഹർത്താൽ ദിനത്തിൽ നീലേശ്വരം മാർക്കറ്റിനു സമീപത്തുണ്ടായ സംഘർഷത്തിലാണ് സന്തോഷിന് ആദ്യം പരുക്കേറ്റത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ നെടുങ്കണ്ട വളവിൽ ഓട്ടോയിൽ നിന്നു പിടിച്ചിറക്കിയാണ് വീണ്ടും മർദിച്ചത്. ജില്ലാ കമ്മിറ്റിയംഗം ടി. രാധാകൃഷ്ണൻ, മുൻസിപ്പൽ പ്രസിഡന്റ് പി.വി. സുകുമാരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്ന
കണ്ണൂർ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ സമാധാന ചർച്ചയ്ക്കു ശേഷവും അക്രമം തുടരുന്നു. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് പുതിയ അക്രമ സംഭവം റിപ്പോർട്ട് ചെയ്തത്. ഹർത്താൽ ദിന സംഘർഷത്തിനിടെ പരുക്കേറ്റ ബിജെപി പ്രവർത്തകനെ ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മാറ്റുന്നതിനിടെ സംഘമായെത്തിയവർ വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു.
ബിജെപി മുൻസിപ്പൽ കമ്മിറ്റിയംഗം സന്തോഷ് മന്നപ്പുറത്തെ ഗുരുതര പരുക്കുകളോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.
ഹർത്താൽ ദിനത്തിൽ നീലേശ്വരം മാർക്കറ്റിനു സമീപത്തുണ്ടായ സംഘർഷത്തിലാണ് സന്തോഷിന് ആദ്യം പരുക്കേറ്റത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ നെടുങ്കണ്ട വളവിൽ ഓട്ടോയിൽ നിന്നു പിടിച്ചിറക്കിയാണ് വീണ്ടും മർദിച്ചത്. ജില്ലാ കമ്മിറ്റിയംഗം ടി. രാധാകൃഷ്ണൻ, മുൻസിപ്പൽ പ്രസിഡന്റ് പി.വി. സുകുമാരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്ന് തിരുവനന്തപുരത്തു നടന്ന സമാധാനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നീലേശ്വരത്ത് ആക്രമണമുണ്ടായത്.
അക്രമം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അക്രമ സംഭവങ്ങളിൽനിന്ന് ഇരു കൂട്ടരുടെയും അണികൾ ഒഴിഞ്ഞുനിൽക്കുന്നതിനുള്ള ജാഗ്രത പുലർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കോട്ടയത്തെയും കണ്ണൂരിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ അതാത് സ്ഥലങ്ങളിൽ ഉഭയകക്ഷി ചർച്ച സംഘടിപ്പിക്കുമെന്നും പാർട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ വീടുകളോ ആക്രമിക്കാൻ പാടില്ലെന്നതു നേരത്തേയുള്ള തീരുമാനമാണ്. അതു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കണ്ണൂരിൽ സംഘർഷമുണ്ടായ സമയത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനങ്ങൾക്കു വിപരീതമായ കാര്യങ്ങളാണ് തിരുവനന്തപുരത്തും കോട്ടയത്തുമൊക്കെ നടന്നത്.
പ്രശ്‌നപരിഹാരത്തിനായി മേഖലാടിസ്ഥാനത്തിലും ഉഭയകക്ഷി ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തും നാളെത്തന്നെ ഇരുവിഭാഗങ്ങളിലെ നേതാക്കന്മാരുമായി ചർച്ച നടത്തും. കണ്ണൂരിലെ ചർച്ച ഈ മാസം അഞ്ചിന് നടക്കാനിരിക്കെയാണ് നീലേശ്വരത്തെ ആക്രമണം.