മനാമ: ബഹ്‌റിനിൽ മലയാളി സമൂഹത്തിനെ ഭിതിയിലാഴ്‌ത്തി വീണ്ടും അക്രമം. സെഹ്ലയിൽ മലയാളിയെ അടിച്ചുവീഴ്‌ത്തിയാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കിങ്ഡം ബഹ്‌റൈൻ സെന്റർ ജീവനക്കാരനും നിലമ്പൂർ പോത്തുകല്ല് സ്വദേശിയുമായ ബൈജുവാണ് അക്രമത്തിന് ഇരയായത്.

ബൈജു രാത്രി ഡ്യൂട്ടി കഴിഞ്ഞ് നോർത്ത് സെഹ്ലയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ, അക്രമികൾ പിറകിൽ നിന്ന് തലക്കടിക്കുകയായിരുന്നു. തുടർന്ന് ബൈജുവിന്റെ കൈയിസെ പഴ്‌സും മൊബൈലും കവർന്നു.

രണ്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ഖമീസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തിനു സമീപമുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.