- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശ പ്രവർത്തകനെതിരായ ആക്രമണം; ആം ആദ്മി പ്രതിഷേധ സംഗമവും പ്രകടനവും നടത്തി
കോട്ടയം നഗരസഭയിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ പ്രതികരിച്ച വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ, കുമാരനല്ലൂർ പാറയിൽ ക്രഷർഉടമകൾ ആക്രമിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകരും വിവരാവകാശപ്രവർത്തകരും ഇന്നലെ വൈകിട്ട് (22.08.17) പ്രതിഷേധ സംഗമം നടത്തി. കുമാരനല്ലൂർ നഗരസഭകാര്യാലയത്തിനു മുന്നിൽ നിന്നും പാറയിൽ ക്രഷറിലേക്ക് പ്രകടനം നടത്തി. പാറയിൽക്രഷറിന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കൺവീനർ അഡ്വ സി.ആർ നീലകണ്ഠൻഉദ്ഘാടനം ചെയ്തു. . എ.എ.പി യുടെ വിവരാവകാശ വിംഗിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ്അം ഗമായ, മഹേഷ് വിജയൻ ഒറ്റക്കല്ലെന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ആരുശ്രമിച്ചാലും നടക്കില്ലെന്നും കോട്ടയം പാർലമെന്റ് മണ്ഡലം ഒബ്‌സെർവർ അഡ്വ: കെ.ഉബൈദത്ത് പ്രസ്താവിച്ചു. പാർട്ടി മുൻ ജില്ലാ കൺവീനർ കെ.എസ്. പത്മകുമാർ, ആർ.ടി.ഐ.വിങ് സംസ്ഥാന സമിതിയംഗം നൗഷാദ് പല്ലാരിമംഗലം, ഓ.ഡി. കുര്യാക്കോസ്, അനിൽ മൂലേടംഎന്നിവർ സംസാരിച്ചു.
കോട്ടയം നഗരസഭയിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ പ്രതികരിച്ച വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ, കുമാരനല്ലൂർ പാറയിൽ ക്രഷർഉടമകൾ ആക്രമിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകരും വിവരാവകാശപ്രവർത്തകരും ഇന്നലെ വൈകിട്ട് (22.08.17) പ്രതിഷേധ സംഗമം നടത്തി.
കുമാരനല്ലൂർ നഗരസഭകാര്യാലയത്തിനു മുന്നിൽ നിന്നും പാറയിൽ ക്രഷറിലേക്ക് പ്രകടനം നടത്തി. പാറയിൽക്രഷറിന് നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കൺവീനർ അഡ്വ സി.ആർ നീലകണ്ഠൻഉദ്ഘാടനം ചെയ്തു. . എ.എ.പി യുടെ വിവരാവകാശ വിംഗിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ്അം ഗമായ, മഹേഷ് വിജയൻ ഒറ്റക്കല്ലെന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ആരുശ്രമിച്ചാലും നടക്കില്ലെന്നും കോട്ടയം പാർലമെന്റ് മണ്ഡലം ഒബ്‌സെർവർ അഡ്വ: കെ.ഉബൈദത്ത് പ്രസ്താവിച്ചു.
പാർട്ടി മുൻ ജില്ലാ കൺവീനർ കെ.എസ്. പത്മകുമാർ, ആർ.ടി.ഐ.വിങ് സംസ്ഥാന സമിതിയംഗം നൗഷാദ് പല്ലാരിമംഗലം, ഓ.ഡി. കുര്യാക്കോസ്, അനിൽ മൂലേടംഎന്നിവർ സംസാരിച്ചു.