- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ വെടിവയ്‌പ്പിൽ 12 പേർ കൊല്ലപ്പെട്ടു; അക്രമി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ്
അബൂജ: തെക്കൻ നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ അക്രമി നടത്തിയ വെടിവയ്‌പ്പിൽ ചുരുങ്ങിയത് 12 പേർ കൊല്ലപ്പെട്ടു. പ്രാദേശിക വിഷയങ്ങളെ തുടർന്നുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നൈജീരിയൻ നഗരമായ ഒനിത്ഷയ്ക്ക് അടുത്തുള്ള ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്. സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികളുടെ വിവരണം. എന്നാൽ അക്രമി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോ ഹറാമിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് വിശദീകരിച്ചു. ആക്രമണത്തിൽ ഇതുവരെ 12 പേർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണ സംഖ്യ ഇനിയും ഉയരാമെന്നും വെടിവയ്പിൽ പരിക്കേറ്റ നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ പറഞ്ഞു.
അബൂജ: തെക്കൻ നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ അക്രമി നടത്തിയ വെടിവയ്‌പ്പിൽ ചുരുങ്ങിയത് 12 പേർ കൊല്ലപ്പെട്ടു. പ്രാദേശിക വിഷയങ്ങളെ തുടർന്നുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
നൈജീരിയൻ നഗരമായ ഒനിത്ഷയ്ക്ക് അടുത്തുള്ള ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്. സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികളുടെ വിവരണം. എന്നാൽ അക്രമി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോ ഹറാമിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് വിശദീകരിച്ചു.
ആക്രമണത്തിൽ ഇതുവരെ 12 പേർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണ സംഖ്യ ഇനിയും ഉയരാമെന്നും വെടിവയ്പിൽ പരിക്കേറ്റ നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ പറഞ്ഞു.