- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മതേതര ഭാരതത്തിനു കളങ്കം: മത ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമം
ഡൽഹിയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രിസ്തീയ ദേവാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും ആക്രമണങ്ങളും അപലപനീയവും മതേതര ഭാരതത്തിനു കളങ്കവും തന്നെ. കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഭാഗത്തുള്ള സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം തീയിട്ടു നശിപ്പിച്ചതിന്റെ വേദനകളിൽ നിന്നും വിശ്വാസികളും മറ്റു സമൂഹവും മോചിതിരാകുന
ഡൽഹിയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രിസ്തീയ ദേവാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും ആക്രമണങ്ങളും അപലപനീയവും മതേതര ഭാരതത്തിനു കളങ്കവും തന്നെ. കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഭാഗത്തുള്ള സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം തീയിട്ടു നശിപ്പിച്ചതിന്റെ വേദനകളിൽ നിന്നും വിശ്വാസികളും മറ്റു സമൂഹവും മോചിതിരാകുന്നതിനു മുൻപ് തന്നെ ഇപ്പോഴിതാ തെക്കൻ ഡൽഹിയിലെ ജസോള ഭാഗത്തുള്ള ഓഖല ഫാത്തിമ മാതാ സീറോ മലബാർ ദേവാലയത്തിനു നേരെയും ആക്രമണം നടന്നിരിക്കുന്നു. ദേവാലയത്തിൽ കുർബാന നടന്നു കൊണ്ടിരിക്കെ നടന്ന ആക്രമികളുടെ കല്ലേറിൽ ദേവാലയത്തിന്റെ ചില്ലുകൾ തകർന്നു പോയെങ്കിലും ആളപായം ഇല്ലെന്നത് ഏറെ ആശ്വാസകരം. അതിശക്തമായ നിയമ സംഹിത നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ എന്തു കൊണ്ടാണ് ഇത്തരം ഹീന കൃത്യങ്ങൾ തുടരെ തുടരെ ഈ പരിഷ്‌കൃത സമൂഹത്തിൽ നടമാടുന്നതും ആയതിനു പിറകിലെ ചിദ്രശക്തികൾ എന്നും നിയമത്തിൽ നിന്നും രക്ഷപെട്ടു പോകുന്നതും എന്നത് വളരെ ഗൗരവപരമായി തന്നെ പൊതു സമൂഹം ചർച്ച ചെയ്യേണ്ടുന്ന കാര്യമായി മാറിയിരിക്കുന്നു.
ഒരു വിശ്വാസത്തെ തകർത്തു കൊണ്ടല്ല ഒരു സംസ്‌കാരത്തെ വളർത്തേണ്ടത്. അത്തരം മൂഡ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരും പ്രവർത്തിക്കുന്നവരും ഒരു സംസ്‌കാരത്തിനും വിശ്വാസത്തിനും ഭൂഷണവുമല്ല. രാഷ്ട്രീയപരമായ ആശയവ്യത്യാസങ്ങളെ ആശയപരമായി തന്നെയാണ് നേരിടേണ്ടത്, അല്ലാതെ വിശ്വാസങ്ങൾക്കു നേരെ ബലപ്രയോഗം നടത്തിയല്ല. ആയതിനേയോ അത്തരം നിലപാടുകളേയോ ഒരു കാരണവശാലും സ്വയം അങ്കീകരിക്കുവാനൊ അങ്കീകരിച്ചു കൊടുക്കുവാനോ നമുക്കാവില്ല. കേന്ദ്രത്തിൽ സദ്ഭരണത്തിൽ തിളങ്ങി നില്ക്കുന്ന മോദീ സർക്കാരിന്റെ വർദ്ദിച്ചു വരുന്ന പ്രതിച്ഛായ തകർക്കുവാനുള്ള നിഗൂഡ നീക്കത്തിന്റെ ഭാഗമായും ഇത്തരം യുക്തിരഹിത സംഭവങ്ങളെ ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ വീക്ഷിക്കാവുന്നതാണ്. കാരണം കൃസ്തീയ സമൂഹം കൂട്ടമായി താമസിക്കുന്ന മേൽ വിവരിച്ച ഡൽഹിയിലെ സ്ഥലങ്ങളിൽ അരങ്ങേറിയ അപലപനീയമായ കൃത്യ നിർവ്വഹണത്തിനു ശേഷവും അക്രമികൾ നിഷ്പ്രയാസം രക്ഷപെട്ടതെങ്ങനെ? കുർബാന നടക്കുന്ന വേളയിൽ തിങ്ങി കൂടിയ വിശ്വാസികളുടെ കൂട്ടമുണ്ടായിരുന്നിട്ടു പോലും, കല്ലെറിഞ്ഞു പരിശുദ്ധ ദേവാലയത്തിന്റെ ചില്ല് തകർത്ത നീച വർഗ്ഗങ്ങളെ ഒന്നു കാണുവാൻ ഒരു വിശ്വാസിക്കു പോലുമായില്ല എന്നതിലും ഒരു അവിശ്വാസ്യത നിലനിൽക്കുന്നിലെ? കൃത്യ നിർവ്വഹണങ്ങൾക്ക് നിമിഷങ്ങൾക്കകം തന്നെ അവിടെയ്ക്ക് ഓടിയെത്തുന്ന ഒരു വിഭാഗം രാഷ്ട്രീയ കോമരങ്ങളുടെ വികാര പ്രകടനങ്ങളും അത്തരം ദിശയിലേയ്ക്കു തന്നെയല്ലേ നമ്മെ ചിന്തിപ്പിക്കുന്നതും. സൗഹാർദ്രപരമായി കഴിഞ്ഞിരുന്ന സമൂഹത്തിൽ നാളിതുവരേയും അരങ്ങേറാതിരുന്ന തികച്ചും അപരിചിതമായിരുന്ന ഇത്തരം നിഷ്ടൂര കൃത്യങ്ങൾ തുടരെ തുടരെ നടമാടിക്കൊണ്ടിക്കുന്നതിന്റെ യുക്തിയും ആയതിന്റെ നേട്ടവും കോട്ടവും ആർക്കെന്നതും നാം ഈ അവസരത്തിൽ തിരിച്ചരിയെണ്ടിയിക്കുന്നു.
ഇത്തരം ഒരവസരത്തിൽ തീർച്ചയായും സംശയത്തിന്റെ മുന നീളുന്നതും നീട്ടുന്നതും ഒരേ ഒരു വിഭാഗത്തിന്റെ നേർക്കായിരിക്കും. എന്തിന്റെ അടിസ്ഥാനത്തിലായാലും ആയതു നിർല്ലോഭം നടക്കുന്നുമുണ്ട് എന്നത് മറ്റൊരു യാതാർത്യം മാത്രം. വിഭാഗം ഏതു മായികൊള്ളട്ടെ ഒരു യാതാർത്ഥ പൗരന് ഒരിക്കലും മതസൗഹാർദ്ദവും സാമൂഹ്യ കെട്ടുറപ്പും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനാകില്ല എന്നത് വ്യക്തം. കുളം കലക്കി മീൻ പിടിക്കുവാൻ ശ്രമിക്കുന്നവർ നമുക്ക് ചുറ്റും വിവരിക്കുന്ന ഈ ഘട്ടത്തിൽ കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ മലങ്കര ഓർത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ ആരോപണങ്ങൾ ഓർമ്മിക്കുന്നത് എന്തു കൊണ്ടും നല്ലതു തന്നെ. ഓർത്തഡോക്‌സ് സഭയുടെ മൂന്നു കുരിശടികൾ തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളെ തെളിവു സഹിതം ചൂണ്ടികാട്ടിയിട്ടും അറസ്റ്റു ചെയ്യുവാനും നിയമത്തിന്റെ മുന്നിൽ അവരെ എത്തിക്കുവാനുമുള്ള പൊലീസിന്റെ അമാന്തം അവരുടെ ഒരു പ്രസ്ഥാനവുമായുള്ള നിഗൂഡ ബന്ധം മാത്രമാണെന്നതായിരുന്നു ആരോപണം. ആ പ്രസ്ഥാനം ഏതെന്നത് എടുത്തു പറയാതെ തന്നെ ഏവർക്കും അറിവുള്ളത് തന്നെ. ഇത്തരമൊരു സാഹചര്യത്തിൽ പൈതൃകവും സാംസ്‌കാരികവുമായി മതങ്ങൾ തമ്മിൽ നിലനിൽക്കുന്ന സൗഹാർദ്ദം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെ ഹൈന്ദവ ക്രൈസ്തവ ആത്മീയ നേതാക്കളുടെ ഉന്നതതല മതാന്തര സംവാദം അന്ന് നടത്തപെട്ടതും മാത്രകാപരമായി കണ്ടുകൊണ്ട് ഈ അവസരത്തിൽ നാം ഓർക്കുന്നതും അനാവശ്യമായി സൃഷ്ടിക്കപെട്ടുകൊണ്ടിരിക്കുന്ന വിദ്വേഷ മുക്തിക്ക് ഗുണകരം തന്നെ. ആയതു കൊണ്ടു തന്നെ ഇത്തരം പ്രതിപ്രവർതനങ്ങളുടെ പിറകിലെ സങ്കുചിത പിന്തിരിപ്പൻ ശക്തികളെ മുഖവും മതവും നോക്കാതെ എത്രയും പെട്ടെന്ന് തന്നെ പിടികൂടി നിയമത്തിന്റെ കീഴിൽ കൊണ്ട് വരുവാനും നിയമം അനുശാസിക്കുന്ന കഠിനങ്ങളിൽ കഠിനമായ ശിക്ഷ വാങ്ങി കൊടുക്കുവാനും നിയമപാലകരും , നിയമപാലകരുടെ കരങ്ങൾക്ക് ശക്തിയായി സമൂഹവും നിലയുറപ്പിയ്‌ക്കേണ്ടിയിരിക്കുന്നു. അതായിരിക്കും ഇനിയുമൊരിക്കൽ കൂടി നമ്മുടെ ഭാരതത്തെ വർഗ്ഗീയ വംശീയ ലഹളകളുടെ വിളനിലമായി ലോകം ചിത്രീകരിക്കാതിരിക്കുവാനുള്ള ഏറ്റവും ഉചിതമായ നടപടിയും.