- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി രാജാവിന്റെ കൊട്ടരത്തിന് മുമ്പിൽ ഇറങ്ങിയ കാർ യാത്രക്കാരൻ തുരുതുരാ വെടിയുതിർത്തു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; അക്രമിയെ വെടിവച്ചു കൊന്ന് സൗദി പൊലീസ്
ജിദ്ദ: സൗദി അറേബ്യയിലെ അതിസുപ്രധാന മേഖലയിൽ തീവ്രവാദ ആക്രമണം. സൗദി രാജാവിന്റെ കൊട്ടാരത്തിന് മുമ്പിലായിരുന്നു സംഭവം. വാഹനത്തിലെത്തിയ തീവ്രവാദി കൊട്ടാരത്തിന് മുമ്പിൽ ഇറങ്ങി വെടിയുതിർക്കുകയായിരുന്നു. അൽ സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറേ ഗേറ്റിലായിരുന്നു അക്രമം. ശനിയാഴ്ച രാവിലെയുണ്ടായ വെടിവയ്‌പ്പിൽ രണ്ട് ഗാർഡുമാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയേയും സൗദി പൊലീസ് വെടിവച്ചു കൊന്നു. ഹുണ്ടായി കാറിലാണ് അക്രമി കൊട്ടാരത്തിന് മുമ്പിലെത്തിയത്. റോയൽ പാലസ് ഗാർഡുകളുടെ ചെക് പോസ്റ്റിന് മുമ്പിലാണ് വണ്ടി നിർത്തിയത്. പെട്ടെന്ന് തന്നെ അക്രമവും തുടങ്ങി. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ പ്രതിരോധം തീർക്കാൻ ഗാർഡുമാർക്ക് കഴിഞ്ഞില്ല. ഇതാണ് രണ്ട് ഗാർഡുമാരുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഒന്നിലധികം തോക്കുകൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസിസ് തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരും അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സൗദിക്കാരൻ തന്നെയായിരുന്ന
ജിദ്ദ: സൗദി അറേബ്യയിലെ അതിസുപ്രധാന മേഖലയിൽ തീവ്രവാദ ആക്രമണം. സൗദി രാജാവിന്റെ കൊട്ടാരത്തിന് മുമ്പിലായിരുന്നു സംഭവം. വാഹനത്തിലെത്തിയ തീവ്രവാദി കൊട്ടാരത്തിന് മുമ്പിൽ ഇറങ്ങി വെടിയുതിർക്കുകയായിരുന്നു. അൽ സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറേ ഗേറ്റിലായിരുന്നു അക്രമം. ശനിയാഴ്ച രാവിലെയുണ്ടായ വെടിവയ്‌പ്പിൽ രണ്ട് ഗാർഡുമാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയേയും സൗദി പൊലീസ് വെടിവച്ചു കൊന്നു.
ഹുണ്ടായി കാറിലാണ് അക്രമി കൊട്ടാരത്തിന് മുമ്പിലെത്തിയത്. റോയൽ പാലസ് ഗാർഡുകളുടെ ചെക് പോസ്റ്റിന് മുമ്പിലാണ് വണ്ടി നിർത്തിയത്. പെട്ടെന്ന് തന്നെ അക്രമവും തുടങ്ങി. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ പ്രതിരോധം തീർക്കാൻ ഗാർഡുമാർക്ക് കഴിഞ്ഞില്ല. ഇതാണ് രണ്ട് ഗാർഡുമാരുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഒന്നിലധികം തോക്കുകൾ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസിസ് തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരും അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
സൗദിക്കാരൻ തന്നെയായിരുന്നു അക്രമം നടത്തിയത്. മൻസൂർ ബൻ ഹസൻ ബിൻ അലി ബിൻ അൽ ഫാഹിദ് അൽ അമ്രിയെന്ന 28കാരനാണ് അക്രമിമയെന്ന് സൗദി പൊലീസ് അറിയിച്ചു. എകെ 47 തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രകോപന കാരണം കണ്ടെത്താനാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
സൗദിയിലുള്ള അമേരിക്കൻ പൗരന്മാരോട് വേണ്ടത്ര കരുതലെടുക്കാനും സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയിൽ അൽ ഖൈയ്ദയും ഐസിസുമെല്ലാം അക്രമങ്ങൾ ഇടയ്ക്കിടെ നടത്താറുണ്ട്. കിഴക്കൻ മേഖലയിലെ ഷിയാ പള്ളികളായിരുന്നു ഇവരുടെ പ്രധാന അക്രമ കേന്ദ്രം. അതീവ സുരക്ഷാ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു അക്രമം നടക്കുന്നത്. അത് സൗദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. ഐസിസിന്റെ കേന്ദ്രങ്ങളിൽ പൊലീസ് കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡിൽ രണ്ട് പേരെ കൊന്നിരുന്നു.
അതിന്റെ പ്രതികാരമാണോ കൊട്ടാരത്തിന് നേരെയുണ്ടായ അക്രമം എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സൗദിയിൽ നിന്ന് നിരവധി പേർ ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോകുന്നുണ്ടെന്ന വിവരവും സൗദിയെ അങ്കലാപ്പിലാക്കുന്നുണ്ട്.