- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിക്ക് നേരെ നടന്ന ആക്രമണം സംഘ്ഭീകരതുടെ ബീഭത്സ രൂപം - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: സംഘ്ഭീകരതയുടെ ബീഭത്സതയാണ് രാഹുൽ ഗാന്ധിക്ക് നേരെ ഗുജറാത്തിൽ നടന്ന ആക്രമണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ഡൽഹിയിൽ യെച്ചൂരിക്ക് നേരെ പാർട്ടി ഓഫീസിൽ കടന്ന് ആക്രമണം അഴിച്ചു വിട്ടതും മായവതിയെ പാർലമെന്റിൽ സംസാരിക്കാനനുവദിക്കാത്തതുമെല്ലാം രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ നിശബ്ദമാക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ഏകാധിപത്യ ഭരണത്തിലേക്ക് രാജ്യത്തെ എത്തിക്കുക എന്ന ഗൂഢലക്ഷ്യമാണ് തെരുവുകളിൽ അവർ നടപ്പാക്കുന്നത്. എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് രാജ്യമെങ്ങും നടക്കുന്നത്. സംഘ്പരിവാർ ആക്രമണങ്ങളെ ചെറുക്കാൻ ജനങ്ങൾ പോരാട്ടത്തിനിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: സംഘ്ഭീകരതയുടെ ബീഭത്സതയാണ് രാഹുൽ ഗാന്ധിക്ക് നേരെ ഗുജറാത്തിൽ നടന്ന ആക്രമണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ഡൽഹിയിൽ യെച്ചൂരിക്ക് നേരെ പാർട്ടി ഓഫീസിൽ കടന്ന് ആക്രമണം അഴിച്ചു വിട്ടതും മായവതിയെ പാർലമെന്റിൽ സംസാരിക്കാനനുവദിക്കാത്തതുമെല്ലാം രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ നിശബ്ദമാക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയാണ്.
ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ഏകാധിപത്യ ഭരണത്തിലേക്ക് രാജ്യത്തെ എത്തിക്കുക എന്ന ഗൂഢലക്ഷ്യമാണ് തെരുവുകളിൽ അവർ നടപ്പാക്കുന്നത്. എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് രാജ്യമെങ്ങും നടക്കുന്നത്. സംഘ്പരിവാർ ആക്രമണങ്ങളെ ചെറുക്കാൻ ജനങ്ങൾ പോരാട്ടത്തിനിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
Next Story