- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ജീപ്പിലുരസിയത് മുണ്ടന്മുടിയിൽ വച്ച്; സിനിമാറ്റിക്ക് സ്റ്റൈലിൽ യുവാവ് പിന്തുടർന്ന് കാറിന് വട്ടം വച്ച് ചോദ്യം ചെയതത് കാളിയാർ പള്ളിക്കവലയിലും; വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറിയപ്പോൾ പിടിച്ചുമാറ്റാൻ ചെന്ന വീട്ടമ്മയ്ക്കും പരിക്ക്; അമ്മയെ മർദ്ദിച്ചെന്ന ജീപ്പ് യാത്രികന്റെ പരാതിയിൽ കാർ യാത്രികനായ പൊലീസുകാരനെതിരെ കേസ്
തൊടുപുഴ: കാറും ജീപ്പും കൂട്ടി ഉരസിയതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ പൊലീസുകാരൻ വീട്ടമ്മയെ മർദിച്ചെന്നു പരാതി. പൊലീസുകാരനും യുവാവും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ തടസ്സം പിടിക്കാൻ ചെന്ന യുവാവിന്റെ അമ്മയ്ക്കാണു മർദനമേറ്റത്.തൊടുപുഴ സ്വദേശി ഷീബ സലിമിനാണ് ആണു പരുക്കേറ്റത്. ഇവരുടെ മകനും ജീപ്പ് യാത്രികനുമായ ജസീറിനും പരുക്കേറ്റു.ഇവർ ഇപ്പോൾ ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പഴയരിക്കണ്ടത്തു നിന്നു വന്ന അമൽ രാജിന്റെ കാർ തൊടുപുഴ സ്വദേശി ജസീറിന്റെ ജീപ്പിന്റെ പിന്നിൽ മുണ്ടന്മുടിയിൽ വച്ച് ഉരസുകയും തുടർന്ന് കാർ നിർത്താതെ പോകുകയും ചെയ്തുവെന്നുമാണ് പരാതി. എന്നാൽ ഇതിൽ പ്രകോപിതനായ പിന്നാലെ ജസീർ പിന്നാലെ എത്തി കാളിയാർ പള്ളിക്കവലയിൽ വച്ച് ജീപ്പ് നിർത്തി കാർ തടഞ്ഞതിനെ തുടർന്ന് ഇരുവരും വാ്ക്കേറ്റം തുടങ്ങിയത്. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറിയതായും പൊലീസ് പറഞ്ഞു. ഇതിനിടെ തടസ്സം പിടിക്കാൻ ചെന്നപ്പോഴാണ് ഷീബ സലീമിനു പരുക്കേറ്റത്.
സംഭവത്തിൽ ഷീബയുടെ പരാതിയെത്തുടർന്ന് പഴയരിക്കണ്ടം സ്വദേശി റിസർവ് ബറ്റാലിയൻ അംഗമായ പൊലീസുകാരൻ അമൽ രാജിന്റെ പേരിൽ കാളിയാർ പൊലീസ് കേസ് എടുത്തു.
മറുനാടന് മലയാളി ബ്യൂറോ