- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ബിജെപിയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയുടെ ഇലക്ഷൻ ഓഫീസിനു നേരെ ആക്രമണം. ബേദി മത്സരിക്കുന്ന കൃഷ്ണ നഗറിലെ ഓഫീസിനു നേരെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ആക്രമണമുണ്ടായത്. ഒരു വിഭാഗം അഭിഭാഷകരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണു റിപ്പോർട്ടുകൾ. ആക്രമണത്തിനുള്ള കാരണമെന്താണെന്ന് അറിവായിട്ടില്ല. ഓഫീസ് ആക്രമി
ന്യൂഡൽഹി: ബിജെപിയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയുടെ ഇലക്ഷൻ ഓഫീസിനു നേരെ ആക്രമണം. ബേദി മത്സരിക്കുന്ന കൃഷ്ണ നഗറിലെ ഓഫീസിനു നേരെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ആക്രമണമുണ്ടായത്. ഒരു വിഭാഗം അഭിഭാഷകരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണു റിപ്പോർട്ടുകൾ. ആക്രമണത്തിനുള്ള കാരണമെന്താണെന്ന് അറിവായിട്ടില്ല.
ഓഫീസ് ആക്രമിച്ചതായി വിവരം ലഭിച്ചിട്ടുണെ്ടന്നു കിരൺ ബേദി തന്നെയാണ് ട്വിറ്ററിൽ വെളിപ്പെടുത്തിയത്. ഏഴോളം ആളുകൾക്ക് പരിക്കേറ്റിട്ടുണെ്ടന്നും അവർ അറിയിച്ചു. കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനെ തുടർന്ന് സംസ്ഥാന ബിജെപിയിലുണ്ടായ ഭിന്നത മറനീക്കിയതാണ് ആക്രമണത്തിനു കാരണമെന്നു ആരോപണമുണ്ട്.
Next Story