കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ തങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾ ഭയക്കുന്നതായി സംവിധായിക വിധു വിൻസെന്റ്. പലപ്പോഴും പല ചർച്ചകളിലും നടി ആക്രമക്കപ്പെട്ട വിഷയത്തെക്കുറിച്ചു സംസാരിക്കാൻ ആളുകൾ മടിക്കുന്നു എന്നു വിധു വിൻസെന്റ് പറയുന്നു. പല നിർമ്മാതാക്കളും അവളെ അഭിനയിപ്പിക്കുന്നതിൽ നിന്നു പിന്തിരിയുന്നു.

ചലിച്ചിത്രോത്സവത്തോട് അനുബന്ധിച്ചു പ്രധാനവേദിയിൽ നടന്ന ഓപ്പൺ ഫോറത്തിലാണു വിധു വിൻസെന്റ് അടക്കമുള്ള വനിത പ്രവർത്തകർ നടിക്കു പിന്തുണ അറിയിച്ചത്. ആൺ പെൺ ട്രാൻസ്ജെൻഡർ വ്യത്യാസം ഇല്ലാതെ സിനിമ വളരണം എന്നും വുമൺ ഇൻ സിനിമ കളക്ടീവ് പറയുന്നു. സിനിമയിൽ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നു എന്നും സിനിമയുടെ പേരും നഗ്‌നതയും സെൻസർ ചെയ്യപ്പെടാതെ പോകുകയാണ് എന്നും നടി പാർവതി വ്യക്തമാക്കി.