- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസികാരോഗ്യകേന്ദ്രങ്ങളിൽ സ്റ്റാഫുകൾക്കു നേരേയുള്ള ശാരീരികാക്രമണം ക്രമാതീതമായി വർധിച്ചു; രണ്ടു വർഷം കൊണ്ട് വർധിച്ചത് 1200 ശതമാനം
ഡബ്ലിൻ: മെന്റൽ ഹെൽത്ത് സ്റ്റാഫുകൾക്കു നേരേയുള്ള ശാരീരികാക്രമണം ക്രമാതീതമായി വർധിച്ചതായി പുതിയ റിപ്പോർട്ട്. രണ്ടു വർഷം കൊണ്ട് ഇക്കാര്യത്തിൽ 1200 ശതമാനം വർധനയാണ് നേരിട്ടിരിക്കുന്നത്. ഈ വർഷം തന്നെ ഇത്തരത്തിൽ ആക്രമിക്കപ്പെട്ട കേസുകൾ ഇതുവരെ 149 എണ്ണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2014-ൽ ഇത് മൂന്നും 2015-ൽ ഇത് 11 എണ്ണവുമായിരുന്നു. ഇതോടെ മെന്റൽ ഹെൽത്ത് സെന്ററുകളിൽ ജോലി ചെയ്യുന്നവർക്കു നേരേയുള്ള ആക്രമണങ്ങളുടെ നേർ ചിത്രമാണ് പുറത്തായത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഏറെ അപകട സാഹചര്യത്തിലാണെന്നും ഇവർക്ക് വേണ്ട സുരക്ഷിതത്വം ഒരുക്കുന്നതിന്റെ പ്രാധാന്യവും ഫിയന്ന ഫെയിൽ മെന്റൽ ഹെൽത്ത് വക്താവ് ജയിംസ് ബ്രൗൺ ചൂണ്ടിക്കാട്ടി. മെന്റൽ ഹെൽത്ത് സർവീസിലുള്ളവർക്ക് സുരക്ഷിതത്വം ഒരുക്കാൻ അധികമായി സംവിധാനം ഏർപ്പെടുത്തണമെന്നും വക്താവ് എടുത്തുപറഞ്ഞു. 2010-ൽ ഇത്തരത്തിൽ ആക്രമിക്കപ്പെട്ട സംഭവം വെറും മൂന്നെണ്ണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതാനും വർഷം കൊണ്ട് ഇതിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുകയുമാണ്. മാനസികാരോഗ്യ കേന്
ഡബ്ലിൻ: മെന്റൽ ഹെൽത്ത് സ്റ്റാഫുകൾക്കു നേരേയുള്ള ശാരീരികാക്രമണം ക്രമാതീതമായി വർധിച്ചതായി പുതിയ റിപ്പോർട്ട്. രണ്ടു വർഷം കൊണ്ട് ഇക്കാര്യത്തിൽ 1200 ശതമാനം വർധനയാണ് നേരിട്ടിരിക്കുന്നത്. ഈ വർഷം തന്നെ ഇത്തരത്തിൽ ആക്രമിക്കപ്പെട്ട കേസുകൾ ഇതുവരെ 149 എണ്ണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2014-ൽ ഇത് മൂന്നും 2015-ൽ ഇത് 11 എണ്ണവുമായിരുന്നു. ഇതോടെ മെന്റൽ ഹെൽത്ത് സെന്ററുകളിൽ ജോലി ചെയ്യുന്നവർക്കു നേരേയുള്ള ആക്രമണങ്ങളുടെ നേർ ചിത്രമാണ് പുറത്തായത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഏറെ അപകട സാഹചര്യത്തിലാണെന്നും ഇവർക്ക് വേണ്ട സുരക്ഷിതത്വം ഒരുക്കുന്നതിന്റെ പ്രാധാന്യവും ഫിയന്ന ഫെയിൽ മെന്റൽ ഹെൽത്ത് വക്താവ് ജയിംസ് ബ്രൗൺ ചൂണ്ടിക്കാട്ടി.
മെന്റൽ ഹെൽത്ത് സർവീസിലുള്ളവർക്ക് സുരക്ഷിതത്വം ഒരുക്കാൻ അധികമായി സംവിധാനം ഏർപ്പെടുത്തണമെന്നും വക്താവ് എടുത്തുപറഞ്ഞു. 2010-ൽ ഇത്തരത്തിൽ ആക്രമിക്കപ്പെട്ട സംഭവം വെറും മൂന്നെണ്ണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതാനും വർഷം കൊണ്ട് ഇതിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുകയുമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളിലുള്ള സ്റ്റാഫുകൾക്ക് സുരക്ഷ ഒരുക്കേണ്ടതും അവർക്കു നേരേയുള്ള ആക്രമണങ്ങൾ നേരിടുന്നതിനും എച്ച്എസ്ഇയുടെ ഭാഗത്തു നിന്ന് സംവിധാനം കൊണ്ടുവരണമെന്നാണ് ജയിംസ് ബ്രൗൺ ചൂണ്ടിക്കാട്ടുന്നത്.