- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ഇപ്പോഴും പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമി; സർക്കാർ ഫണ്ടുപയോഗിച്ചും കമ്പനികളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചും വർഷത്തിൽ നടക്കുന്നത് 100 കോടിയുടെ പ്രവർത്തനങ്ങൾ; എന്നിട്ടും മധുവിന് പട്ടിണി മാറ്റാൻ ഭക്ഷണം മോഷ്ടിക്കേണ്ട അവസ്ഥ എങ്ങനെയുണ്ടായി? പോഷകാഹാര കുറവ് മൂലമുള്ള ശിശു മരണവും സ്‌കൂളിൽ പോകാത്ത ആദിവാസി കുട്ടികളും ഇപ്പോഴും അട്ടപ്പാടിയിലെ പതിവു കാഴ്ച്ച
അട്ടപ്പാടി: ബാംഗ്ലൂർ നഗരത്തിൽ എഞ്ചിനീയർമാരെ തട്ടി നടക്കാനാകാത്ത അവസ്ഥയാണെന്ന് കാലങ്ങളായി നാം കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അതിലേറെ ഭീകരമാണ് അട്ടപ്പാടിയിലെ സോഷ്യൽ വർക്കർമാരുടെ കണക്ക്. സർക്കാർ അംഗീകാരമുള്ളതും അല്ലാത്തതുമായ വിവിധ എൻ ജി ഒകളുടെ കീഴിൽ ആയിരത്തിലധികം എംഎസ്ഡബ്ല്യകാരാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി ഓരോ വർഷവും ചുരം കയറുന്നത്. ഇത്രയൊക്കെയുണ്ടായിട്ടും മധുവിനെ പോലുള്ളവർക്ക് ഇന്നും പട്ടിണി തന്നെയാണ് ശരണം. എങ്ങനെയാണോ ഒരുകാലത്ത് ബാംഗ്ലൂർ എഞ്ചിനീയർമാരുടെ പറുദീസയായത് അത് പോലെ തന്നെയാണ് അട്ടപ്പാടി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമിയായത്. സർക്കാർ ഫണ്ടുപയോഗിച്ചും, വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളുപയോഗിച്ചും അട്ടപ്പാടിയിൽ ശരാശരി ഒരു വർഷത്തിൽ 100 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.കുടുംബശ്രീ മിഷൻ, എൻആർഎൽഎം എന്നിവരാണ് അട്ടപ്പാടിയിൽ സർക്കാർ ഫണ്ടുപയോഗിച്ച് സാമൂഹ്യ സേവനം എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരിൽ പ്രധാനികൾ. നേതാവ് സീമഭാസ്‌കർ എന്ന ഒരു വമ്പൻപി
അട്ടപ്പാടി: ബാംഗ്ലൂർ നഗരത്തിൽ എഞ്ചിനീയർമാരെ തട്ടി നടക്കാനാകാത്ത അവസ്ഥയാണെന്ന് കാലങ്ങളായി നാം കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അതിലേറെ ഭീകരമാണ് അട്ടപ്പാടിയിലെ സോഷ്യൽ വർക്കർമാരുടെ കണക്ക്. സർക്കാർ അംഗീകാരമുള്ളതും അല്ലാത്തതുമായ വിവിധ എൻ ജി ഒകളുടെ കീഴിൽ ആയിരത്തിലധികം എംഎസ്ഡബ്ല്യകാരാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി ഓരോ വർഷവും ചുരം കയറുന്നത്. ഇത്രയൊക്കെയുണ്ടായിട്ടും മധുവിനെ പോലുള്ളവർക്ക് ഇന്നും പട്ടിണി തന്നെയാണ് ശരണം.
എങ്ങനെയാണോ ഒരുകാലത്ത് ബാംഗ്ലൂർ എഞ്ചിനീയർമാരുടെ പറുദീസയായത് അത് പോലെ തന്നെയാണ് അട്ടപ്പാടി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമിയായത്. സർക്കാർ ഫണ്ടുപയോഗിച്ചും, വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളുപയോഗിച്ചും അട്ടപ്പാടിയിൽ ശരാശരി ഒരു വർഷത്തിൽ 100 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.കുടുംബശ്രീ മിഷൻ, എൻആർഎൽഎം എന്നിവരാണ് അട്ടപ്പാടിയിൽ സർക്കാർ ഫണ്ടുപയോഗിച്ച് സാമൂഹ്യ സേവനം എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരിൽ പ്രധാനികൾ.
നേതാവ് സീമഭാസ്‌കർ എന്ന ഒരു വമ്പൻപിടിപാടുകളുള്ള സ്ത്രീയും. പോഷകാഹാര കുറവുകൊണ്ട് അട്ടപ്പാടിയിൽ വൻതോതിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ കാലത്താണ് സീമ ഭാസ്‌കർ എന്ന ഉദ്യോഗസ്ഥ അട്ടപ്പാടി ചുരം കയറുന്നത്. പിന്നീട് ആദിവാസികളുടെ പട്ടിണി മാറ്റാനുള്ള ഏക പോംവഴിയെന്ന് പറയുന്നത് കുടുംബശ്രീകൾ രൂപീകരിക്കുന്നതും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കലുമാണെന്ന് കാണിച്ച് സർക്കാറിനൊരു റിപ്പോർട്ടും നൽകി.
കേട്ടപാതി കേൾക്കാത്ത പാതി ആദിവാസികളെ ഉന്നമനം കണ്ടിട്ടേ ഇനി അടങ്ങൂ എന്ന മട്ടിൽ അന്നത്തെ വി എസ് സർക്കാർ അത്ിന് പൂർണ അംഗീകാരവും നടത്തിപ്പിനായി കോടികളും നടത്തിപ്പിനുള്ള ചുമതലയും സീമ ഭാസ്‌കറിനെ ഏൽപിച്ചു. പിന്നീട് അവർ മുൻകൈയെടുത്ത് അട്ടപ്പാടിയിലെ 190ലധികം വരുന്ന ഊരുകളിൽ ഓരോ ആനിമേറ്റർമാരെ നിയമിക്കുകയും അവർ മുഖേന അവിടെങ്ങളിലെല്ലാം കുടുംബ്ശ്രീ യൂണിറ്റുകൾ രൂപീകരിക്കുകയും കമ്മ്യൂണിറ്റി കിച്ചണുകൾ നിർമ്മിക്കുകയും ചെയ്തു. എല്ലാ ദിവസവും ഒരു ഊരിലേക്ക് ആവശ്യമായ ഭക്ഷണം ഈ കമ്മ്യൂണിറ്റി കിച്ചണിൽ പാകം ചെയ്ത് ഊരിലുള്ളവർക്ക് വിതരണം ചെയ്യലായിരുന്നു പദ്ധതി.
അത് വരെ തന്റെ തനത് വിഭവങ്ങൾ ശേഖരിച്ച് തന്റേതായ രീതിയിൽ ആഹാരമുണ്ടാക്കി കഴിച്ചിരുന്ന ഒരു ജനത അന്ന് മുതൽ സർക്കാർ നൽകുന്ന നക്കാപ്പിച്ചക്കായി ആത്മാഭിമാനം പണയപ്പെടുത്തി വരിനിൽക്കണം. ലഭിച്ചിരുന്നതാകട്ടെ പുഴുത്ത അരികൊണ്ടുണ്ടാക്കിയ കഞ്ഞിയും, എലി കാഷ്ടിച്ച പയറുകൊണ്ടുണ്ടാക്കിയ ഉപ്പേരിയും. മറ്റൊന്ന് അവിടങ്ങളിലെല്ലാം കുടുംബശ്രീകൾ രൂപീകരിച്ച് സ്ത്രീകളെ ഉന്നതിയിലെത്തിക്കലായിരുന്നു. അതിനായി ഓരോ ഊരിലും ഒന്നോ അതിലധികമോ കുടുംബശ്രീ യൂണിറ്റുകളും രൂപീകരിച്ചു. ഇനി ഇപ്പോഴത്തെ ഈ രണ്ട് സംവിധാനങ്ങളുടെയും അവസ്ഥ പരിശോധിക്കാം അട്ടപ്പാടിയിലെ ഒരൊറ്റ ഊരിൽ പോലും ഇന്നീ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തക്കുന്നില്ല.
ഇത് പറയുമ്പോഴും നടത്തിപ്പുകാരും സർക്കാരും പറയുന്നത് കമ്മ്യൂണിറ്റി കിച്ചണെന്ന് പറയുന്നത് ഒരു ദീർഘ കാലത്തേക്കുള്ള പരിഹാരമായിരുന്നില്ല. അത് ആ സമയത്തെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതിയായിരുന്നെന്നാണ്. പക്ഷെ ഫലത്തിൽ സംഭവിച്ചത് അത്രയും കാലം സ്വന്തമായെന്തെങ്കിലും വെച്ചുണ്ടാക്കി കഴിച്ചിരുന്നവർ കമ്മ്യൂണിറ്റി കിച്ചണുകളുടെ വരോവോട് കൂടി അത് നിർത്തി തീർത്തും സർക്കാർ നൽകുന്നത് മാത്രം അശ്രയിക്കുന്ന അവസ്ഥയിലുമെത്തി. ഇ്പ്പോൾ സർക്കാർ ഒന്നും നൽകുന്നുമില്ല. സ്വന്തമായൊന്നുമുണ്ടാക്കുന്നുമില്ല. നിരവധി കോണികളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണെന്ന പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ചും നടത്തിപ്പുകാരെ കുറിച്ചും ആക്ഷേപങ്ങളുയർന്നിരുന്നെങ്കിലും നടപടിയെടുക്കേണ്ടവരാരും തന്നെ അതിനൊന്നും ചെവികൊടുത്തില്ലെന്നതാണ് വാസ്തവം. ഇവരുടെ തന്നെ മറ്റൊരു പ്രൊജക്ടായിരുന്നു ബ്രിഡ്ജ് സ്‌കൂൾ.
ഇതിന്റെയും അവസ്ഥ സമാനമാണ്. വിവിധ സാഹചര്യങ്ങളാൽ സ്‌കൂളിൽ പോകാൻ കഴിയാതിരുന്ന കുട്ടികൾ തുടർവിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് ബ്രിഡ്ജ് സ്‌കൂൾ. മണ്ണാർകാട് എം എൽ എയുടെ ബിനാമിയുടെ ഉടമസ്ഥതയിലുള്ള അട്ടപ്പാടി ക്യാമ്പ് സെന്റിലും, വിവിധ സ്ഥലങ്ങൾ വാടകക്കെടുത്തുമായിരുന്നു ഇത്രയും കാലം ബ്രിഡ്ജ് സ്‌കൂളും എൻആർഎൽഎം ഓഫീസുമൊക്കെ പ്രവർത്തിച്ചിരുന്നതെങ്കിലും വർഷങ്ങളുടെ വാടക കുടിശ്ശികയാക്കി കഴിഞ്ഞ വർഷം ഇവർ ഒഴിഞ്ഞ കിടന്നിരുന്ന എന്നാൽ കിലയുടെ പരിശീലന കേന്ദ്രമാക്കാൻ സർ്ക്കാർ ഉദ്ദേശിച്ചിരുന്ന പഴയ അഹാർഡ്സ് ക്യാമ്പസ് കയ്യേറുകയായിരുന്നു.
ഇത് കേവലമൊരും എൻ ആർ എൽ എമ്മും കുടുംബശ്രീമിഷനും നടത്തിയ തട്ടിപ്പുകളിൽ ഒന്ന് മാത്രം. ഇത്തരത്തിൽ നൂറിലധികം സംഘങ്ങളാണ് അട്ടപ്പാടിയിൽ ആദിവാസികളുടെ ഉന്നമനത്തിനെന്നും പറഞ്ഞ് അട്ടപ്പാടിയെലെത്തിയിരിക്കുന്നു. ആദി,ആസ്സോ,ശാന്തി,തമ്പ്,തുടങ്ങി വിവിധ പേരുകളിൽ ഇവർ ഓരോ വർഷവും ഇവരെല്ലാം കൂടി സർക്കാറിൽ നിന്നും വിവിധ കമ്പനികളുടെ സിഎസ്ആറുകളായും തട്ടിയെടുക്കുന്നത് കോടികളാണ്.