ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നെഹ്‌റു പകർന്നു നൽകിയ മൂല്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് പറഞ്ഞ രാഹുൽ, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. നെഹ്‌റുവിന്റെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിന്റെ അവസാന ദിവസം സംസാരിക്കുകയായിരുന്നു രാഹുൽ.

സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായിരുന്നു നെഹ്‌റുവിന്റെ ആശയങ്ങളെല്ലാം. ആ ആശയങ്ങളെ പരിപോഷിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇരുപത് രാജ്യങ്ങളിൽ നിന്നായി 29 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.