- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുടെ കുഞ്ഞിനെയും അമ്മായിഅമ്മയെയും കൊന്ന നിനോ മാത്യുവിന് വധശിക്ഷ; മകളെയും അമ്മായിഅമ്മയെയും കൊല്ലാൻ കൂട്ടുനിന്ന അനുശാന്തിക്ക് ഇരട്ടജീവപര്യന്തം; രണ്ട് പ്രതികളും 63 ലക്ഷം രൂപ വീതം പിഴ അടയ്ക്കണം: കഴക്കൂട്ടം ടെക്കി കൊലപാതക കേസിൽ കോടതി വിധിച്ചത് അർഹിക്കുന്ന ശിക്ഷ തന്നെ
തിരുവനന്തപുരം: അവിഹിത ബന്ധത്തിന് തടസമായ കാമുകിയുടെ കുഞ്ഞിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ കൊലപാതക കേസിലെ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. രണ്ട് പ്രതികളും അമ്പത് ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിൽ വിധി പ്രസ്താവിച്ചത്. ജഡ്ജി വി.ഷെർസാണ്. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കേസ് അപൂർവങ്ങൾ അപൂർവമാണ്. അനുശാന്തി മാതൃത്വത്തിന് അപമാനമെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ നേരത്തെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ടെക്‌നോപാർക്കിൽ ഒപ്പം ജോലി ചെയ്തിരുന്ന കാമുകൻ നിനോമാത്യുവിനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നും നിനോ കൊല നടപ്പിലാക്കുകും ചെയ്തുവെന്നാണ് കേസ്. പ്രതികളായ നിനോമാത്യു, അനുശാന്തി എന്നിവർക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തിരുവനന്തപുരം പ്രിൻസിപ്

തിരുവനന്തപുരം: അവിഹിത ബന്ധത്തിന് തടസമായ കാമുകിയുടെ കുഞ്ഞിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ കൊലപാതക കേസിലെ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. രണ്ട് പ്രതികളും അമ്പത് ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിൽ വിധി പ്രസ്താവിച്ചത്. ജഡ്ജി വി.ഷെർസാണ്. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കേസ് അപൂർവങ്ങൾ അപൂർവമാണ്. അനുശാന്തി മാതൃത്വത്തിന് അപമാനമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളെ നേരത്തെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ടെക്‌നോപാർക്കിൽ ഒപ്പം ജോലി ചെയ്തിരുന്ന കാമുകൻ നിനോമാത്യുവിനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നും നിനോ കൊല നടപ്പിലാക്കുകും ചെയ്തുവെന്നാണ് കേസ്. പ്രതികളായ നിനോമാത്യു, അനുശാന്തി എന്നിവർക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. നിനോമാത്യുവിനും അനുശാന്തിക്കുമെതിരെ ചുമത്തിയിരുന്ന കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പൽ, മോഷണം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
ടെക്‌നോ പാർക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മിൽ ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാൻ അനുശാന്തിയുടെ ഭർത്താവിനെയും കുടുംബത്തെയും വകവരുത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കി. ഗൂഢാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. നിനോമാത്യവാണ് ലിജീഷിന്റെ അമ്മയെയും മകളെയും വെട്ടിക്കൊന്നത്. പക്ഷെ കുറ്റപത്രത്തിൽ തെളിവുകൾ കൃത്യമായി നിരത്തുകയും പ്രോസിക്യൂഷൻ കോടതിയിൽ ഇത് സമർത്ഥിക്കുകയും ചെയ്തതോടെ അനുശാന്തിക്കെതിരെയും കൊലപാതകവും മോഷവുമെല്ലാം തെളിഞ്ഞത്.
വാട്‌സ്ആപ് അടക്കം സാമൂഹികമാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന പ്രതികളിൽ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി എസ്. വിനീത്കുമാർ വാദിച്ചു ഈണ് രണ്ട് വാദങ്ങളും കോടതി അംഗീകരിച്തു. എന്നാൽ, കൊലപാതകത്തിന് നേരിട്ട് തെളിവില്ലെന്നും സാഹചര്യതെളിവ് മാത്രം വച്ച് തൂക്കുകയർ വിധിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് നൽകണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്‌പിയായിരുന്ന പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് രണ്ട് വർഷം കഴിയുമ്പോഴാണ് വിധിവരുന്നത്. 2014 ഏപ്രിൽ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമനയെയും മകൾ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭർത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളിൽ വരെ അതിർത്തികൾ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകൾ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.

