- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി കുറ്റക്കാരിയെന്നു കോടതി; കൊല നടത്തിയ കാമുകനും കുറ്റക്കാരൻ: കോളിളക്കം സൃഷ്ടിച്ച ടെക്കി കൊലപാതക കേസിൽ വിധി തിങ്കളാഴ്ച; വധശിക്ഷയിൽ കുറയരുതെന്ന പ്രാർത്ഥനയോടെ കേരളം
തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ട കൊലപാതകക്കേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്നു കോടതി. തിങ്കളാഴ്ച കേസിൽ വിധി പ്രഖ്യാപിക്കും. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതികൾക്കു വധശിക്ഷ നൽകണമെന്നാണു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം, ശിക്ഷയിൽ ഇളവു വേണമെന്നണു പ്രതികൾ ആവശ്യപ്പെട്ടു. പ്രായപൂർത്തിയായ മാതാപിതാക്കളും മക്കളുമുണ്ടെന്നും ശിക്ഷയിൽ ഇളവു വേണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി വിധിക്കരുതെന്നാണു അനുശാന്തി കോടതിയിൽ പറഞ്ഞത്. ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി കോടതിയിൽ മൊഴി നൽകി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നു കോടതി നിരീക്ഷിച്ചു. ഒന്നിച്ചു ജീവിക്കാനായി രണ്ടു ജീവനുകളെ നശിപ്പിച്ച ചെയ്തിയെ കോടതി നിശിതമായി വിമർശിച്ചു. ടെക്‌നോപാർക്ക് ജീവനക്കാരായിരുന്നു പ്രതികളായ നിനോയും അനുശാന്തിയും. ആലംകോട് അവിക്‌സ് ജങ്ഷനുസമീപം തുഷാരം വീട്ടിൽ തങ്കപ്പൻ ചെട്ടിയാരുടെ

തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങൽ ഇരട്ട കൊലപാതകക്കേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്നു കോടതി. തിങ്കളാഴ്ച കേസിൽ വിധി പ്രഖ്യാപിക്കും. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
പ്രതികൾക്കു വധശിക്ഷ നൽകണമെന്നാണു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം, ശിക്ഷയിൽ ഇളവു വേണമെന്നണു പ്രതികൾ ആവശ്യപ്പെട്ടു. പ്രായപൂർത്തിയായ മാതാപിതാക്കളും മക്കളുമുണ്ടെന്നും ശിക്ഷയിൽ ഇളവു വേണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി വിധിക്കരുതെന്നാണു അനുശാന്തി കോടതിയിൽ പറഞ്ഞത്. ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി കോടതിയിൽ മൊഴി നൽകി.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നു കോടതി നിരീക്ഷിച്ചു. ഒന്നിച്ചു ജീവിക്കാനായി രണ്ടു ജീവനുകളെ നശിപ്പിച്ച ചെയ്തിയെ കോടതി നിശിതമായി വിമർശിച്ചു. ടെക്‌നോപാർക്ക് ജീവനക്കാരായിരുന്നു പ്രതികളായ നിനോയും അനുശാന്തിയും.
ആലംകോട് അവിക്‌സ് ജങ്ഷനുസമീപം തുഷാരം വീട്ടിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (60), ഇവരുടെ മകൻ കെഎസ്ഇബി എൻജിനിയർ ലിജീഷിന്റെ മകൾ സ്വാസ്തിക (മൂന്നര) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണു പ്രതികൾ കുറ്റക്കാരെന്നു തെളിഞ്ഞത്. ലിജീഷിന്റെ ഭാര്യയാണ് അനുശാന്തി. ഇവരുടെ കാമുകനാണു നിനോ. ഇരുവരും ടെക്‌നോപാർക്ക് ജീവനക്കാരാണ്.
2014 ഏപ്രിൽ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മോഷണം, ഗൂഢാലോചന, അശ്‌ളീലദൃശ്യങ്ങൾ കൈമാറൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.
സംഭവദിവസം പകൽ ലിജീഷ് പുറത്തുപോയപ്പോൾ തന്ത്രപരമായി വീട്ടിൽ കയറി ലിജീഷിന്റെ അമ്മയുടെ ഫോണിൽനിന്ന് ലിജീഷിനെ കാണണമെന്നും താൻ കാത്തിരിക്കുകയാണെന്നും നിനോ മാത്യു പറഞ്ഞു. അടുക്കളയിലേക്കുപോയ ഓമനയെ ബേസ് ബോൾ സ്റ്റിക്കൊണ്ട് തലയ്ക്ക് അടിച്ച് തള്ളിയിട്ട് കൈയിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നു. ഇവരുടെ ഒക്കത്തിരുന്ന സ്വാസ്തികയെയും നിനോ മാത്യു അതേ രീതിയിൽ അടിച്ച് തള്ളിയിട്ട് കഴുത്ത് വെട്ടിക്കൊന്നു. തുടർന്ന്, സ്വീകരണമുറിയിൽ മുൻവശം വാതിൽ അടച്ച് ലിജീഷിനായി കാത്തിരുന്നു. ചാരിയിരുന്ന കതക് തള്ളിത്തുറന്ന് ലിജീഷ് അകത്തേക്ക് കയറിയ സമയം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞ് കഴുത്തു ലാക്കാക്കി ആഞ്ഞുവെട്ടിയെങ്കിലും ലിജീഷ് ഓടി മാറിയതിനാൽ തലയ്ക്ക് ഗുരുതരമായ പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.
ഓമനയുടെയും സ്വാസ്തികയുടെയും ശരീരത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച്് പൊലീസിനെ വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചിരുന്നു. ലിജീഷിന്റെ ഭാര്യ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള അവിഹിതബന്ധമാണ് ഇരട്ടക്കൊലയിൽ കലാശിച്ചത്. ഭർത്താവിനെയും മകളെയും ഒഴിവാക്കി നിനോ മാത്യുവിനൊപ്പം അനുശാന്തിക്ക് ജീവിക്കാനാണ് ഇരുവരും തമ്മിൽ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണംചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾ തമ്മിലുണ്ടായിരുന്ന ശാരീരികബന്ധം സെൽഫിയായി ഒന്നാംപ്രതി സൂക്ഷിച്ചിരുന്നു. നിനോ മാത്യുവിന്റെ വീട്ടിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ലൈംഗിക വേഴ്ചയുടെ നിരവധി ദൃശ്യങ്ങൾ അടങ്ങിയ ഫോട്ടോയും പൊലീസ് പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കി 90 ദിവസത്തിനുള്ളിൽത്തന്നെ അന്വേഷണം പൂർത്തിയാക്കി ചാർജ് ഹാജരാക്കി. ഈ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തിരുവനന്തപുരം ബാറിലെ ക്രിമിനൽ അഭിഭാഷകനായ അഡ്വ. വി എസ് വിനീത്കുമാറിനെ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിരുന്നു.

