- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങൽ ഇരട്ടകൊലക്കേസിൽ വിധി പറയുന്നത് ഏപ്രിൽ 15ലേക്ക് മാറ്റി; കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെയും അമ്മയെയും കൊല്ലാൻ ഒത്താശ ചെയ്ത അനുശാന്തി കുറ്റക്കാരിയോ എന്നറിയാൻ കാത്തിരിക്കണം
തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിൽ വിധി പറയുന്നത് ഏപ്രിൽ 15ലേക്ക് മാറ്റി. ടെക്‌നോപാർക്ക് ജീവനക്കാരൻ നിനോ മാത്യുവാണ് പ്രതി. കാമുകിയായ അനുശാന്തിയെ സ്വന്തമാക്കാനായി മകളേയും ഭർത്താവിന്റെ അമ്മയേയും കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷെർസി വിധി പറയാനൊരുങ്ങുന്നത്. ടെക്‌നോപാർക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയുമാണ് (32) കേസിലെ പ്രതികൾ. ഒരുമിച്ചു ജീവിക്കാനായി ഭർത്താവിന്റെ അമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോയ്ക്ക് ഒത്താശ നൽകുകയായിരുന്നു. അനുശാന്തിയുടെ പ്രേരണയാലാണ് നിനോ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിൽ. അനുശാന്തിയുടെ ഭർത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന(57), മകൾ സ്വസ്തിക(4) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2014 ഏപ്രിൽ 16 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടെക്‌നോപാർക്കിൽ ഫിഞ്ചർ എന്ന കമ്പനിയിലെ പ്രോജക്ട്

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിൽ വിധി പറയുന്നത് ഏപ്രിൽ 15ലേക്ക് മാറ്റി. ടെക്‌നോപാർക്ക് ജീവനക്കാരൻ നിനോ മാത്യുവാണ് പ്രതി. കാമുകിയായ അനുശാന്തിയെ സ്വന്തമാക്കാനായി മകളേയും ഭർത്താവിന്റെ അമ്മയേയും കൊലപ്പെടുത്തിയെന്നാണ് കേസ്.
അഞ്ചുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷെർസി വിധി പറയാനൊരുങ്ങുന്നത്. ടെക്‌നോപാർക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയുമാണ് (32) കേസിലെ പ്രതികൾ. ഒരുമിച്ചു ജീവിക്കാനായി ഭർത്താവിന്റെ അമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോയ്ക്ക് ഒത്താശ നൽകുകയായിരുന്നു. അനുശാന്തിയുടെ പ്രേരണയാലാണ് നിനോ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിൽ.
അനുശാന്തിയുടെ ഭർത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന(57), മകൾ സ്വസ്തിക(4) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2014 ഏപ്രിൽ 16 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടെക്‌നോപാർക്കിൽ ഫിഞ്ചർ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായിരുന്ന കുളത്തൂർ കരിമണൽ മാഗി നിവാസിൽ നിനോ മാത്യുവും ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തിയും അടുപ്പത്തിലായിരുന്നു. നിനോ മാത്യുവിനും അനുശാന്തിക്കും ഒരേ പ്രായത്തിലുള്ള പെൺകുട്ടികളായിരുന്നു. നിനോ മാത്യുവിന്റെ ഭാര്യ ഇവരുടെ ബന്ധം അറിഞ്ഞ് പിണങ്ങിപ്പോയി.
അനുശാന്തിയുടെ മൊബൈലിൽ വന്ന ഒരു മെസേജ് ശ്രദ്ധയിൽപ്പെട്ട കെ.എസ്.ഇ.ബി അസി. എൻജിനിയറായ ലിജേഷിനും ഭാര്യയുടെ പോക്ക് ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. മെസേജിനെച്ചൊല്ലി അനുശാന്തിയും ഭർത്താവും തമ്മിൽ വഴക്കിട്ടു. നിനോ മാത്യുവിനൊപ്പം ജീവിക്കാനാണ് താത്പര്യമെങ്കിൽ ഒഴിഞ്ഞു പോകാൻ പോലും ലിജേഷ് അനുശാന്തിയോട് പറഞ്ഞു. എന്നാൽ ലിജേഷും മകളും ജീവിച്ചിരുന്നാൽ കാമുകനുമായുള്ള ബന്ധത്തിന് തടസമാകുമെന്നു കരുതിയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഏപ്രിൽ 16ന് രാവിലെ പത്തരയോടെ കെ.എസ്.എഫ്.ഇയിൽ ചിട്ടി പിടിക്കാനെന്നു പറഞ്ഞ് നിനോ മാത്യു ഓഫീസിൽ നിന്ന് ഇറങ്ങി. കാറിൽ കഴക്കൂട്ടത്തെത്തിയ ഇയാൾ ഒരു കടയിൽ നിന്ന് പുതിയ ചെരുപ്പു വാങ്ങി ധരിച്ചു. ഉപയോഗിച്ചിരുന്ന ഷൂസ് കാറിൽ ഇട്ടശേഷം ലിജേഷിന്റെ വീട്ടിലേക്ക് തിരിച്ചു. നിനോ ഇവിടെ എത്തുമ്പോൾ ലിജേഷിന്റെ പിതാവ് തങ്കപ്പൻ ചെട്ടിയാർ പുതുതായി വീട് നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു. ലിജേഷ് ബാങ്കിൽ പോയിരിക്കുകയായിരുന്നു. ഓമനയും സ്വസ്തികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ലിജേഷിന്റെ സുഹൃത്താണെന്നും കല്യാണം വിളിക്കാൻ വന്നതാണെന്നും പറഞ്ഞതുകൊണ്ടാണ് ഓമന കതകു തുറന്നുകൊടുത്തത്. ഓമനയുടെ ഫോണിൽ നിന്ന് ലിജേഷിനെ വിളിച്ച് അത്യാവശ്യമായി കാണണമെന്നു പറഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയത്. അനുശാന്തിയുടെ നാലുവയസുകാരിയായ മകളെയും ഓമനയെയും വകവരുത്തിയശേഷം ലിജേഷിനു വേണ്ടി നിനോ കാത്തു നിന്നു.
അരമണിക്കൂറിനകം വീട്ടിലെത്തിയ ലിജേഷിനെ കതകിനു പിന്നിൽ മറഞ്ഞു നിന്ന നിനോ മാത്യു വെട്ടുകയായിരുന്നു. പിൻകഴുത്തിലും ചെവിയിലും വെട്ടേറ്റ ലിജേഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പിറകുവശത്തുകൂടി നിനോ മാത്യു ഓടി ആലംകോട്ട് എത്തി ബസിൽ രക്ഷപ്പെടുകയായിരുന്നു. അന്നുതന്നെ നിനോ മാത്യു പിടിയിലായി. തുടർന്ന് അനുശാന്തിയും. ഇവരുടെ വഴിവിട്ട പ്രണയത്തിന് തെളിവായി 300ലധികം വീഡിയോ ക്ലിപ്പിംഗുകളും കൊലപാതക ആസൂത്രണത്തിന്റെ ഫോൺകാളുകളും എസ്.എം.എസുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് സ്‌കെച്ചും പ്ലാനും വരെ തയ്യാറാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 49 സാക്ഷികളെയാണ് വിസ്തരിച്ചത്. 41 തൊണ്ടികളും 85 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. റൂറൽ എസ്‌പിയായിരുന്ന രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈ.എസ്‌പിയായിരുന്ന ആർ. പ്രതാപൻ നായർ, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രമുഖ അഭിഭാഷകൻ വി എസ്. വിനീത് കുമാറാണ് കേസിലെ സ്‌പെഷ്യൽ പബഌക് പ്രോസിക്യൂട്ടർ

