- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ നാലു നാടോടി സ്ത്രീകൾ ഗൃഹനാഥനെ കബളിപ്പിച്ച് കടന്നുകളഞ്ഞത് 28 പവൻ സ്വർണവുമായി; ഗൃഹനാഥന്റെ കൂർമബുദ്ധിയും പൊലീസിന്റെ അന്വേഷണത്വരയും ഒത്തുചേർന്നപ്പോൾ അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ മോഷണസംഘം കസ്റ്റഡിയിൽ; ആറ്റിങ്ങലിൽ നിന്ന് കൊല്ലത്തേക്ക് കടന്ന ഗർഭിണിയടങ്ങിയ നാടോടിസംഘത്തെ പിടികൂടാനായത് മോഷണസംഘം വരുത്തിയ ചെറിയ പിഴവിന്റെ ചുവടുപിടിച്ച്
ആറ്റിങ്ങൽ: കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം ഗൃഹനാഥനെ കബളിപ്പിച്ച് കടന്നത് 28 പവൻ സ്വർണവുമായിഗൃഹനാഥന്റെ കൂർമബുദ്ധിയും പൊലീസിന്റെ അന്വേഷണത്വരയും ഒത്തുചേർന്നതോടെ മോഷണസംഘം കടന്നുകളഞ്ഞതിന് അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ പിടികൂടാനായി എന്നതാണ് ശ്രദ്ധേയമായത്. എന്നാൽ കേസിൽ നിർണായകമായത് മോഷണസംഘം വരുത്തിയ ഒരു പിഴവാണ്. കുഞ്ഞുങ്ങൾക്ക് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടാണ് ഗർഭിണിയടങ്ങുന്ന നാലു നാടോടിസ്ത്രീകൾ ഉച്ചയ്ക്ക് ആറ്റിങ്ങൽ ഗവൺമെന്റ് ബിഎച്ച്എസ്എസിനു സമീപം രുക്മിണിയിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലെത്തി മോഷണം നടത്തിയത്. നാലു കൈക്കുഞ്ഞുങ്ങൾ സഹിതം രാധാകൃഷ്ണൻ നായരുടെ വീട്ടിലെത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളമെടുക്കാൻ രാധാകൃഷ്ണൻ നായർ വീട്ടിനുള്ളിലേക്കു പോയ സമയത്താണു സംഘം അതിവിദഗ്ധമായി മോഷണം നടത്തിയത്. വീട്ടുടമസ്ഥൻ വെള്ളമെടുക്കാൻ അകത്തേക്കു പോയപ്പോൾ നാലു നാടോടി സ്ത്രീകളിൽ ഒരാൾ വീടിനു പുറകുവശത്തേക്കു പോയി. മറ്റുള്ളവർ മുൻവശത്തുതന്നെ നിന്നു. ഗൃഹനാഥൻ വെള്ളമെടുത്തു തി
ആറ്റിങ്ങൽ: കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം ഗൃഹനാഥനെ കബളിപ്പിച്ച് കടന്നത് 28 പവൻ സ്വർണവുമായിഗൃഹനാഥന്റെ കൂർമബുദ്ധിയും പൊലീസിന്റെ അന്വേഷണത്വരയും ഒത്തുചേർന്നതോടെ മോഷണസംഘം കടന്നുകളഞ്ഞതിന് അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ പിടികൂടാനായി എന്നതാണ് ശ്രദ്ധേയമായത്. എന്നാൽ കേസിൽ നിർണായകമായത് മോഷണസംഘം വരുത്തിയ ഒരു പിഴവാണ്.
കുഞ്ഞുങ്ങൾക്ക് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടാണ് ഗർഭിണിയടങ്ങുന്ന നാലു നാടോടിസ്ത്രീകൾ ഉച്ചയ്ക്ക് ആറ്റിങ്ങൽ ഗവൺമെന്റ് ബിഎച്ച്എസ്എസിനു സമീപം രുക്മിണിയിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലെത്തി മോഷണം നടത്തിയത്. നാലു കൈക്കുഞ്ഞുങ്ങൾ സഹിതം രാധാകൃഷ്ണൻ നായരുടെ വീട്ടിലെത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു.
വെള്ളമെടുക്കാൻ രാധാകൃഷ്ണൻ നായർ വീട്ടിനുള്ളിലേക്കു പോയ സമയത്താണു സംഘം അതിവിദഗ്ധമായി മോഷണം നടത്തിയത്. വീട്ടുടമസ്ഥൻ വെള്ളമെടുക്കാൻ അകത്തേക്കു പോയപ്പോൾ നാലു നാടോടി സ്ത്രീകളിൽ ഒരാൾ വീടിനു പുറകുവശത്തേക്കു പോയി. മറ്റുള്ളവർ മുൻവശത്തുതന്നെ നിന്നു. ഗൃഹനാഥൻ വെള്ളമെടുത്തു തിരികെ എത്തിയപ്പോൾ ഇവർ ഓരോ കാര്യങ്ങൾ സംസാരിച്ചു വീട്ടുടമയുടെ ശ്രദ്ധഅകറ്റി. ഈസമയം പുറകുവശത്തെത്തിയ സ്ത്രീ അടുക്കളയിലെ ഇരുമ്പു വാതിലിന്റെ അകത്തുള്ള കുറ്റി തുറന്ന് അകത്തു കയറി. മുറിയിലെത്തി അലമാര തുറന്ന് ചെറിയ ലോക്കറിൽ നിന്ന് സ്വർണം മോഷ്ടിച്ച ശേഷം പുറകുവശത്തെ വാതിൽ വഴി പുറത്തിറങ്ങി. വാതിൽ പുറത്തുനിന്ന് അടച്ചു. പിന്നീട് വീടിന്റെ മുൻവശത്ത് സംസാരിച്ചു നിൽക്കുന്ന സംഘത്തോടൊപ്പം ചേർന്നു. ഒടുവിൽ സംഘമായി വീടിനു പുറത്തേക്കു പോകുകയായിരുന്നു.
സംഘം പോയതിനു പിന്നാലെ വീടിനുള്ളിലെത്തിയ ഗൃഹനാഥൻ അടുക്കളവശത്ത് എത്തിയപ്പോഴാണ് വാതിൽ അകത്തു നിന്നു കുറ്റിയിടുന്നതിനു പകരം പുറത്തു നിന്നു കുറ്റിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. സംശയം തോന്നി അകത്തുപോയി പരിശോധിച്ചപ്പോൾ സ്വർണം മോഷണം പോയതായി കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ രാധാകൃഷ്ണൻ നായർ പൊലീസിൽ വിളിച്ച് മോഷണവിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടനെ ഡിവൈ.എസ്‌പി. പി.അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ഒ.എ.സുനിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. നാടോടികൾ ഓട്ടോറിക്ഷയിലാണ് ആറ്റിങ്ങലിൽനിന്നു പോയതെന്നറിഞ്ഞതിനെത്തുടർന്ന് എസ്‌ഐ. തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓട്ടോഡ്രൈവറെ കണ്ടെത്തി. പിന്നീട് കൊല്ലം വരെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു.
ആറ്റിങ്ങലിൽനിന്ന് ഓട്ടോറിക്ഷയിൽ കല്ലമ്പലത്തെത്തിയ പ്രതികൾ അവിടെനിന്നു മറ്റൊരു ഓട്ടോയിൽ കല്ലുവാതുക്കലും അവിടെനിന്ന് മൂന്നാമതൊരു ഓട്ടോയിൽക്കയറി കൊല്ലം െറയിൽവേസ്റ്റേഷനിലുമെത്തി. വിവരം ലഭിച്ചതിനെത്തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസും ഷാഡോ സംഘവും റെയിൽവേ സ്റ്റേഷനിൽ ഇവരെ നിരീക്ഷണത്തിലാക്കുകയും ആറ്റിങ്ങലിൽ നിന്നെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ഇവർ നിന്നിരുന്നതിനടുത്തായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
പ്രതികളുടെ പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞുങ്ങൾ ഇവരുടേതാണോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ആറ്റിങ്ങലിലെ 28 പവൻ ഉൾപ്പെടെ 44 പവനും 70,000 രൂപയും ലഭിച്ചു. സേലം സ്വദേശികളായ ബാലമണി(28), രാധ(23), കൃഷ്ണമ്മ(30), മസാനി(30), ജ്യോതി(35) എന്നിവർ അറസ്റ്റിലായി. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതു കൂടാതെ നിരവധി കേസുകൾ ഇവരിൽനിന്നു തെളിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബസ് യാത്രയ്ക്കിടെ ചെറുവള്ളിമുക്ക് സ്വദേശിയുടെ 50,000 രൂപ കവർന്നതും ഇവരാണെന്നു തെളിഞ്ഞിട്ടുണ്ട്. നാടോടിസംഘം കവർന്ന 13 പവന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാഡോ സംഘം. ആറ്റിങ്ങൽ എസ്‌ഐയുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ ടീമാണ് കേസ് അന്വേഷിച്ചത്.