ലംബഹീനർക്കാശ്രയമായ്
ആറ്റുകാൽവാഴും ജനനീ
ആയിരം നാവുകളമ്മയെ വാഴ്‌ത്തുമാ
അമ്പലദർശനം പുണ്യം
ശില്പചാരുത അക്ഷികൾക്കമൃതം.

ചിലപ്പതികാരത്തിൻ നായികയായ്
ചിലമ്പേന്തി നിന്നൊരു മായിക നീ
വൈധവ്യദുഃഖത്തിൻ ഹേതുവാം നൃപനെ
വൈകാതെ വറുതീയിലെച്ചവൾ നീ.

കോവിലൻതൻപ്രിയ കണ്ണകിയൊരുനാൾ
ബാലികയായെത്തി ആറ്റുകാലിൽ
കിള്ളിയാറ്റിലെ ഓളങ്ങൾക്കാമോദമേകി
മുല്ലൂർക്കാവിലമർന്നു ദേവതയായ്

പതിവ്രതാരത്‌നമാം ഭഗവതിക്ക്
ഭക്തരാം മാനവർ പൂജയേകി
പൊങ്കാലയർപ്പിച്ചു മങ്കമാരും
പൊന്നിൻതിടമ്പാം അംബികയ്ക്ക്

അഷ്ടൈശ്വര്യലക്ഷ്മി പരിലസിപ്പൂ
അനന്തപുരിയിൽ വരദായികയായ്
ആയിരം ആകുലചിന്തയാലെ
ആ നടയിൽ ഞാനെത്തുന്നനേരം
അഴലകറ്റീടാനായരികിലെത്തും, എന്റെ ആറ്റുകാലിലെയമ്മ, ആറ്റുകാലിലെയമ്മ

N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710