തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ കാലമായതുകൊണ്ട് ഏത് വ്യാജ അവകാശവാദങ്ങളും വളരെപെട്ടന്ന് പിടിക്കപ്പെടും. ആറ്റുകാൽ പൊങ്കാലയിൽ 40 ലക്ഷത്തോളംപേർ പങ്കെടുത്തുവെന്നുള്ള സംഘാടകരുടെ അഭിപ്രായത്തെയും ഇതുപോലെ സോഷ്യൽ മീഡിയ പൊളിച്ചുകൊടുത്തു. ദേശാഭിമാനിയിലെ രഘു മാട്ടുമ്മൽ തുടക്കമിട്ട ഈ സംവാദത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്.രഘു ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

'ആറ്റുകാൽ പൊങ്കാല കഴിഞ്ഞു. പതിവ് പോലെ സംഘാടകർ അവകാശവാദവുമായി എത്തിത്തുടങ്ങി. 40 ലക്ഷം പേർ പൊങ്കാലയിട്ടുവെന്ന കണക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കേരളത്തിലെ ആകെ സ്ത്രീ ജനസംഖ്യ ഒന്നരക്കോടിയാണ്. ഇതിൽ 15 വയസ് വരെയുള്ള പെൺകുട്ടികൾ പ്രായാധിക്യം ബാധിച്ച വയോജനങ്ങൾ എന്നിവരെ ഒഴിച്ചുനിർത്തിയാൽ എണ്ണം ഒരു കോടി. ഇതിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നിന്നെല്ലാം കൂടി 5,000 ത്തിൽ കൂടുതൽ പേർ പൊങ്കലയിൽ പങ്കെടെുത്തില്ല. ഈ പത്ത് ജില്ലകൾ കഴിഞ്ഞാൽ ബാക്കി ആകെ സ്ത്രീ ജനസംഖ്യ വെറും 30 ലക്ഷം. അതിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നെല്ലാം കൂടി ഒരു കാൽലക്ഷം കൂട്ടാം. മറ്റ് ജില്ലകളിൽ നിന്നുള്ള 5,000 കൂടിയാകുമ്പോൾ 30,000. കൊല്ലം ജില്ലയിൽ നിന്ന് 50,000 പേർ പങ്കടെുത്തുവെന്ന്കൂട്ടിക്കോള്ളൂ. അപ്പോൾ തലസ്ഥാന ജില്ലയിൽ നിന്നൊഴിച്ചുള്ള എല്ലാ ജില്ലകളിൽ നിന്നും കൂടി ഒരു ലക്ഷത്തിൽ താഴെ പേർ. തലസ്ഥാന ജില്ലയിൽ നിന്ന് രണ്ട് ലക്ഷ്യ കൂട്ടിയാൽ പോലും മൂന്ന് ലക്ഷം. എന്നിട്ടും ഇങ്ങിനെ കണക്കുണ്ടാക്കുന്നത് ഭക്തിയെ കമ്പോള വത്ക്കരിക്കാനല്ലാതെ മറ്റന്തെിനാണ്. ഇനി തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ആന്ധ്രയിൽ നിന്നും വന്നുവോ ആവോ?'രഘു ചൂണ്ടിക്കാട്ടുന്നു.

ഒരു ചതുരശ്ര മീറ്ററിൽ എത്രപേർക്ക് നിൽക്കാനാവും എന്ന് കണക്കുകൂട്ടി ചിലർ ഇട്ട പോസ്റ്റുകളിലും പരമാവധി രണ്ടരലക്ഷത്തോളം പേരെ ആറ്റുകാൽ പൊങ്കാലയിൽ എത്തുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. എന്നാൽ ഓരോ വർഷവും പെരുപ്പിച്ച കണക്കുകളാണ് സംഘാടകരും ക്ഷേത്രം അധികൃതരും പുറത്തുവിടാറ്. ഇതിനുപിന്നിൽ തീർത്തും കച്ചവടലക്ഷ്യങ്ങാണെന്ന് മുമ്പും ആരോപണം ഉയർന്നിട്ടുണ്ട്. പൊങ്കാലയിലെ സുരക്ഷാവൈകല്യങ്ങൾ ചൂണ്ടിക്കാട്ടിയും നിരവധിപേർ പ്രതികരിക്കുന്നുണ്ട്.

 

 

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു. പതിവ് പോലെ സംഘാടകർ അവകാശവാദവുമായി എത്തിത്തുടങ്ങി. 40 ലക്ഷം പേർ പൊങ്കാലയിട്ടുവെന്ന കണക്ക്...

Posted by Raghu Mattummal on Tuesday, February 23, 2016