ന്ധന പൈപ്പിൽ ഉണ്ടായ തകരാറിനെ തുടർന്ന് രാജ്യത്തെ എയർപോർട്ടുകളിൽ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ ഫ്‌ളൈറ്റുകളിൽ പലതും ഇന്ധനം നിറക്കാനാവാതെ യാത്ര റദ്ദാക്കിയതോടെ പലരുടെയും യാത്രയും ദുരിതത്തിലായി.

എയർ ന്യൂസിലൻഡിന്റെ ഇന്ധന പൈപ്പ് ലൈൻ തകരാറിലായതാണ് വിമാനങ്ങളിലെ ഇന്ധനം മുടങ്ങാൻ കാരണം. കഴിഞ്ഞ വ്യാഴാഴ്ച പൈപ്പ് ലൈനിന്റെ തകരാർ കണ്ടെത്തിയെങ്കിലും ഞായറാഴ്ചയാണ് അധികൃതർ പുറത്തുവിട്ടത്.തകരാർ പരിഹരിക്കണമെങ്കിൽ രണ്ടാഴ്ച വേണമെന്നാണ് അധികൃതർ പറയുന്നത്. ടാങ്കർ ലോറികളിൽ മറ്റിടങ്ങളിൽ നിന്നും കൂടുതൽ ഇന്ധനം എത്തിക്കുവാനുള്ള നടപടികൾ അധികൃതർ എടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 14 ഫ്‌ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 17 ഫ്‌ലൈറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്. 170 കിലോമീറ്റർ വരുന്ന പൈപ്പ് ലൈൻ തകരാനുള്ള കാരണം പരിശോധിക്കുകയാണ് ഉദ്യോഗസ്ഥർ.

ഇന്ധന ക്ഷാമം മൂലം സർക്കാർ ജീവനക്കാരെ വിമാനങ്ങൾ യാത്ര ചെയ്യുന്നതിനു വിലക്കി സർക്കാർ ഉത്തരവായി. ആവശ്യമില്ലാത്ത വിമാനയാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.