പകട മരണങ്ങൾ തുടർക്കഥയായതോടെ ഓക് ലന്റ് സെൻട്രൽ സിറ്റി റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 30 കി.മി ആക്കി കുറയ്ക്കാൻ അധികൃതരുടെ തീരുമാനം. അപകടങ്ങളിൽ കൂടുതലും കാൽനടക്കാരിലും, സൈക്കിളുകാർക്കും ഇടയിലാണ് സംഭവിക്കുന്നതെന്നും ഇത് കുറയ്ക്കാൻ വേഗപരിധി കുറയക്ക്ുന്നതുകൊണ്ട് സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്തുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം മൂന്ന്മടങ്ങ് കൂടിയതായാണ് കണക്ക്.എന്നാൽ പുതിയ വേഗപരിധിയെ ഒരു കൂട്ടർ സ്വാഗതം ചെയ്യുമ്പോൾ മറ്റൊരുകൂട്ടര് ഇതിന് എതിരാണ്.

നേരത്തെ പല റോഡുകളിലെയും വേഗപരിധി 100 ൽ നിന്നും 80 കി.മി ആക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി റോഡുകളിലെ വേഗപരിധിയും കുറയ്ക്കാൻ തീരുമാനിച്ചത്.