റോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്താൻ ഓക്ലന്റ് കൗൺസിൽ തീരുമാനം. സുരക്ഷാ കാരണങ്ങളും, മരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് നടപടി. ഇതോടെ രക്ഷിതാക്കളെല്ലാം കുട്ടികൾക്കായി കെട്ടിയ ഊഞ്ഞാലുകൾ അഴിച്ച് മാറ്റാനൊരുങ്ങുകയാണ്.

രാജ്യത്ത് മിക്ക വിടുകളുടെ മുമ്പിലും റോഡിന് വശങ്ങളിലുമായി ധാരാളം ഊഞ്ഞാലുകൾ കെട്ടാറുണ്ട്. ഇവയ്ക്കാണ് പുതിയ ഉത്തരവോടെ അറുതിയാവുന്നത്. കൗൺസിലിലെ എല്ലാ വീടുകളിലേക്കും ഊഞ്ഞാൽ അഴച്ച് മാറ്റാനവശ്യപ്പെട്ട് അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമം അനുസരിക്കാത്തവരുടെ ഊഞ്ഞാലുകൾ അധികൃതർ നേരിട്ടെത്തി അഴിച്ച് മാറ്റും.