- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക്ക്‌ലാൻഡിൽ വീടു വിലയിൽ നേരിയ ഇടിവ്; അഞ്ചു മാസത്തെ വർധനയ്ക്കു ശേഷം വിലയിടിഞ്ഞത് എട്ടു ശതമാനം
ഓക്ക്‌ലാൻഡ്: അഞ്ചു മാസത്തെ റെക്കോർഡ് വർദ്ധനവിനു ശേഷം ഓക്ക്‌ലാൻഡിൽ വീടു വിലയിൽ നേരിയ കുറവ്. ശരാശരി 0.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ 827,359 ഡോളർ ആയിരുന്നത് ഈ മാസം 821079 ഡോളർ ആയി കുറയുകയായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ വില ഉയരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെന്നും ഓഗസ്റ്റിൽ തണുപ്പുകാലം തുടങ്ങുന്നത് വില കുറയാൻ ഇടയാക്
ഓക്ക്‌ലാൻഡ്: അഞ്ചു മാസത്തെ റെക്കോർഡ് വർദ്ധനവിനു ശേഷം ഓക്ക്‌ലാൻഡിൽ വീടു വിലയിൽ നേരിയ കുറവ്. ശരാശരി 0.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ 827,359 ഡോളർ ആയിരുന്നത് ഈ മാസം 821079 ഡോളർ ആയി കുറയുകയായിരുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ വില ഉയരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെന്നും ഓഗസ്റ്റിൽ തണുപ്പുകാലം തുടങ്ങുന്നത് വില കുറയാൻ ഇടയാക്കുമെന്നും ഓക്ക്‌ലാന്റ് ഹൗസസിന്റെ മാനേജിങ്ങ് ഡയറക്ടർ പീറ്റർ തോംസൺ പറഞ്ഞു. സ്പ്രിങ്ങ് സീസണോടെ നേരത്തെയുള്ള വിലയിലേക്ക് വരാനുള്ള സമ്മർദ്ദം തങ്ങൾക്കുണ്ടാകുമെന്നും മോർട്ടേജ് റേറ്റിലെ കുറവും ഡിമാൻഡിലും സപ്ലെയിലും ഉണ്ടാവുന്ന കുറവും ഓക്ക്‌ലാന്റ് ഹൗസസിനെ റക്കോർഡ് വിലയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഈ സമ്മർദ്ധം പ്രതിരോധിക്കാൻ ഗവൺമെന്റ് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടു വരും. ഇത് ഓക്ക്‌ലാന്റ്‌ന്റെ വില ഉയരുന്നത് തടയാനും അതുവഴി ആഗോള തലത്തിൽ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്താനും സഹായകമാകുമെന്നു കരുതുന്നു. അതേസമയം ഇപ്പോഴുള്ള വില വരുന്ന മാസങ്ങളിൽ വർദ്ധിക്കാനാണ് സാധ്യതയെന്നാണ് കണക്കാക്കപ്പെടുന്നത്.
ഓഗസ്റ്റിൽ 1314 വീടുകൾ വിറ്റുപോയത് 15 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. മുൻ വർഷത്തെക്കാൾ 44.6 ശതമാനം കൂടുതൽ നിരക്കിലും.