ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ഓക്ക്‌ലൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ദി ഇക്കോണോമിസ്റ്റ് നടത്തിയ സർവേയിലാണ് 2021ലെ ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്തുവന്നത്.140 നഗരങ്ങൾ ഉൾപ്പെടുത്തിയുള്ള സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.ന്യൂസീലാന്റിലെ ഓക്ലാന്റാണ് ഒന്നാം സ്ഥാനത്ത്. ജാപ്പനീസ് നഗരമായ ഒസാകയാണ് രണ്ടാം സ്ഥാനത്ത്.

കോവിഡ് അനന്തര കാലഘട്ടത്തിൽ കോവിഡ് പൂർവ കാലത്തേതിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഈ നഗരങ്ങളുടെ പട്ടികയിൽ വന്നിരിക്കുന്നത്.സുസ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി 140 നഗരങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

പുതിയ പട്ടികയിൽ യൂറോപ്യൻ നഗരങ്ങളുടെ സ്ഥാനത്തിന് ഗണ്യമായ ഇടിച്ചിലുണ്ടായി. അതേസമയം, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ നഗരങ്ങൾ വലിയ തോതിലുള്ള മുന്നേറ്റവും നടത്തി.മൂന്നാമത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ്. ന്യൂസിലൻഡിലെ വെല്ലിങ്ടൺ നാലാമതും ജപ്പാൻ തലസ്ഥാനം ടോക്യോ അഞ്ചാമതും. പരമ്പരാഗതമായി ആധിപത്യം പുലർത്തിയിരുന്ന യൂറോപ്യൻ നഗരങ്ങളോ അമേരിക്കൻ നഗരങ്ങളോ ആദ്യ അഞ്ചിൽ ഇല്ല.

കഴിഞ്ഞ പത്ത് വർഷമായി രണ്ടാം സ്ഥാനം മുറുകെപ്പിടിച്ചിരുന്ന മെൽബൺ ഈ വർഷം എട്ടാം സ്ഥാനത്താണെങ്കിൽ, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സിഡ്നി ഇപ്പോൾ 11 ആം സ്ഥാനത്താണ്.
കോവിഡ് ബാധ നിയന്ത്രിക്കാൻ കഴിഞ്ഞതും, വാക്സിനേഷൻ വിതരണവുമെല്ലാം കണക്കിലെടുത്ത് പട്ടികയുടെ ആദ്യ പത്തിൽ, ജപ്പാൻ നഗരങ്ങളും, സ്വിറ്റ്‌സർലാന്റിലെ നഗരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.അതേസമയം, കോവിഡ് രണ്ടാം വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് മൂലം പല യൂറോപ്യൻ നഗരങ്ങളുടെയും സ്ഥാനത്തിന് കോട്ടം തട്ടിയിട്ടുണ്ട്. 2018 ലും 2019 ലും വാസയോഗ്യമായ ഇടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിന്നിരുന്ന ഓസ്ട്രിയൻ തലസ്ഥാനമായ വിയെന്ന ഇപ്പോൾ 12 ആം സ്ഥാനത്താണ്.

അഞ്ചാം സ്ഥാനത് മറ്റൊരു ജാപ്പനീസ് നഗരമായ ടോക്യോയും ഏഴ്, എട്ട് സ്ഥാനങ്ങളിൽ സ്വിട്‌സർലാന്റ് നഗരങ്ങളായ സൂറിക്കും ജെനീവയുമാണ് ഇടം പിടിച്ചിരിക്കുന്നത്.