ക്ലലന്റിലെ പത്തോളം ഫാർമസിയിലെ ജീവനക്കാർക്ക് മതിയായ ശമ്പളവും അവധി ലഭിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നു. മാത്രമല്ല ജീവനക്കാരുടെ തൊഴിൽ രേഖകൾ വേണ്ടപോലെ സൂക്ഷിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഫാർമസി തൊഴിലുടമകൾക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് ലേബർ# ഇൻസപ്കടറേറ്റ് ജനറൽ നടത്തിയ അന്വേഷണത്തിൽ ആരോപണം കണ്ടെത്തിയെന്നും തൊഴിലുമടകൾക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.

സൗത്ത് ആൻഡ് വെസ്റ്റിലെ പത്തോളം ഫാർമസിയാണ് നിയമലംഘനം നടത്തിയിരിക്കുന്നത്. ഇമിഗ്രേഷൻ ന്യൂസിലന്റുമായി ചേർന്ന് ഇക്കാര്യത്തിൽ തുടരുന്വേഷണം നടത്താനും എംപ്ലോയ്‌മെന്റ് റിലേഷൻ അഥോറിറ്റിക്ക് മുന്നിൽ പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

10 ഫാർമസികളിലായി 19 ഓളം തൊഴിലാളികളാണ് ഉള്ളത്.