ഓക്ക് ലാൻഡ്: അമിത തോതിൽ വൈൻ കഴിച്ച കൗമാരക്കാരന് അവസാനം ബോധം നഷ്ടപ്പെട്ടു. ഒമ്പതു ലിറ്റർ വൈൻ അകത്താക്കിയ ടീനേജുകാരനാണ് അവസാനം ബോധം നഷ്ടപ്പെട്ടത്. മനുക്കോ മാളിൽ നിന്ന് പുറത്തേക്കു വരികയായിരുന്നു പതിനാറുകാരൻ ബോധം കെട്ടു വീഴുന്നതു കണ്ടാണ് പൊലീസ് അടുത്തേക്ക് ചെല്ലുന്നത്.

ആംബുലൻസിൽ പൊലീസ് ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് അമിത തോതിൽ വൈൻ കഴിച്ചിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. സ്വന്തം വീട്ടിൽ വച്ചാണ് ഇത്രയും വൈൻ കഴിച്ചതെന്ന് പതിനാറുകാരൻ പിന്നീട് പൊലീസിനോട് പറഞ്ഞു.