നാളെ നടക്കുന്ന റെയിൽവേ അധികൃതരുടെയും യൂണിയന്റെയും ചർച്ചയെ തുടർന്ന് നാളെ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. നാളെ രാവിലെ 11 മുതൽ 1 മണിവരെയുള്ള സമയത്താണ് സർവ്വീസുകൾ നിർത്തിവയ്ക്കുക. നാളെയാണ് ഉച്ചയ്ക്കാണ് ഇരു കൂട്ടരും തമ്മിലുള്ള ചർച്ചയും സംഘടിപ്പിച്ചിരിക്കുന്നത്.

ട്രെയിൻ സർവ്വീസ് നിർത്തലാക്കുമ്പോൾ പകരം ബസ് സംവിധാനം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അര മണിക്കൂർ ഇടവിട്ട് ബസുകൾ സർവ്വീസുകൾ നടക്കും.

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ട്രെയിനുകളിൽ ഇനി ജോലിക്കായി ഡ്രൈവർമാർ മാത്രം മതിയെന്ന തീരുമാനത്തിനെതിരെ റെയിൽവേ ജോലിക്കാർ ഈ മാസം ആദ്യം സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ചർച്ചയും സർവ്വീസ് തടസ്സപ്പെടലും നാളെ ഉണ്ടാവുക.