ദൈവഭയമുള്ള കുട്ടിയായാണ് ബെയ്‌ലി ഗിസ്ബണിനെ മാതാപിതാക്കൾ വളർത്തിയത്. പിന്നീട് പെൺകുട്ടികൾ മാത്രമുള്ള ബോർഡിങ്ങിലയച്ച് പഠിപ്പിക്കുമ്പോഴും അതേ അച്ചടക്കം അവൾ പിന്തുടർന്നു. എന്നാൽ, ബെയ്‌ലിയുടെ ജീവിതത്തിൽ കാത്തുവെച്ചിരുന്നത് നേരെ മറിച്ചായിരുന്നു. തന്നെ വിവാഹം ചെയ്യുന്നയാൾക്കുവേണ്ടി കന്യകാത്വം 23-ാം വയസ്സുവരെ കാത്തുസൂക്ഷിച്ച ബെയ്‌ലിക്ക് അതേ വിശ്വസ്തത കാമുകനിൽനിന്ന് പകരം ലഭിച്ചില്ല.

കാമുകൻ തന്നെ രണ്ടുവട്ടം വഞ്ചിച്ചുവെന്ന് മനസ്സിലാക്കിയ ബെയ്‌ലി, തന്റെ കന്യകാത്വവും വിൽക്കാൻ തീരുമാനിച്ചു. നെവാദയിലെ മൂൺലൈറ്റ് ബണ്ണി റോഞ്ചിൽ ബെയ്‌ലി സ്വയം ലേലത്തിനുവെച്ചു. ഏറ്റവും കൂടുതൽ തുക നൽകുന്നയാളുമായി സെക്‌സിലേർപ്പെടാമെന്നാണ് വാഗ്ദാനം. ആദ്യ ലൈംഗികാനുഭവം ഇത്തരത്തിലൊന്നാക്കുന്നതിലൂടെ തന്നെ വഞ്ചിച്ച മുൻ കാമുകനോടുള്ള പ്രതികാരം വീട്ടുകയാണ് ബെയ്‌ലി.

കാലിഫോർണിയയിലാണ് ബെയ്‌ലി വളർന്നത്. അവളെ ദത്തെടുത്ത മാതാപിതാക്കൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തികഞ്ഞ മതവിശ്വാസിയായി വളർത്തിയ അവർ പിന്നീട് അവളെ ബോർഡിങ് സ്‌ക്ൂളിലേക്ക് മാറ്റി. താൻ വളർന്നുവന്ന ചുറ്റുപാടും സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നുവെങ്കിലും, ഈ തീരുമാനം തന്റേതുമാത്രമാണെന്ന് ബെയ്‌ലി പറയുന്നു. 'എന്റെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണെ'ന്ന ഉറച്ച നിലപാടിലാണ് ബെയ്‌ലി.

ബിരുദം പൂർത്തിയാക്കുന്നതുവരെ കടുത്ത നിയന്ത്രണങ്ങളിൽ വളർന്ന ബെയ്‌ലി, പിന്നീട് നോർത്ത് കരോലിനയിലേക്ക് മാറി. അവിടെവച്ചാണ് ഒരു ക്രിസ്ത്യൻ യുവാവിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം കഴിയാതെ ലൈംഗിക ബന്ധത്തിലേർപ്പെടരുതെന്ന ധാരണയിലായിരുന്നു അവർ ഇരുവരും. എന്നാൽ, കാമുകൻ അവന്റെ മുൻകാമുകിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടെന്നും ബെയ്‌ലി പിന്നീട് മനസ്സിലാക്കി. ഇതോടെയാണ് ബെയ്‌ലി സ്വന്തം നിലയ്ക്ക് ജീവിക്കാൻ തീരുമാനിക്കുന്നത്.

ലൈംഗിക ബന്ധത്തിനുവേണ്ടി വിവാഹം വരെ കാത്തിരിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടുവെന്ന് ബെയ്‌ലി പറയുന്നു. അന്നുവരെ കാത്തുസൂക്ഷിച്ച കന്യകാത്വം ജീവിതത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് മൂൺലൈറ്റ് ബണ്ണിയിലെ ഡെന്നിസ് ഹോഫിനെ ബെയ്‌ലി സമീപിക്കുന്നത്. മുമ്പും ഇതേ രീതിയിൽ വ്യത്യസ്തമായ ലേലങ്ങൾ സംഘടിപ്പിച്ചിട്ടുള്ള പരിചയം ഹോഫിനുണ്ട്.