യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കുന്നതിനും വീടുവാങ്ങുന്നതിനുമൊക്കെ സ്വന്തം കന്യകാത്വം ലേലത്തിനുവെക്കുന്ന വാർത്തകൾ ഇപ്പോൾ അടിക്കടി പുറതത്തുവരാറുണ്ട്. കന്യകമാരെത്തേടി നടക്കുന്ന കോടീശ്വരന്മാർ ലേലത്തിൽ പങ്കുകൊള്ളുകയും ഒരു രാത്രിക്കുവേണ്ടി കോടികൾ ചെലവിടുകയും ചെയ്യും. ബ്രസീലിലെ കൗമാരക്കാരി ലക്ഷ്യമിടുന്നതും അത്തരമൊരു കോടീശ്വരനെയാണ്. തനിക്കൊപ്പം ആദ്യമായി അന്തിയുറങ്ങുന്നയാൾ കുറഞ്ഞത് രണ്ടരക്കോടി രൂപയെങ്കിലും നൽകണമെന്നാണ് റോസാലി പിന്യോയുടെ ആവശ്യം.

12 മണിക്കൂർ നേരത്തേയ്ക്കാണ് റോസാലി ഇത്രയും തുക ആവശ്യപ്പെടുന്നത്. മിനാസ് ജെറെയ്‌സ് സംസ്ഥാനത്തുനിന്നുള്ള റോസാലി കന്യകാത്വം ലേലം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു കാരണങ്ങളുണ്ട്. തന്റെ അമ്മയ്‌ക്കൊരു വീടുവാങ്ങിനൽകണം. കോളേജിലെ ഫീസ് അടയ്ക്കണം. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയ റോസാലി, ലേലത്തിൽ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്.

താൻ ഇതേവരെ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റോസാലി ഉറപ്പുപറയുന്നു. ചില പുരുഷ സുഹൃത്തുക്കളെ ചുംബിച്ചിട്ടുണ്ടെന്നതല്ലാതെ അതിനപ്പുറം ശാരീരിക ബന്ധം ആരുമായും ഉണ്ടായിട്ടില്ല. ആദ്യ ലൈംഗിക ബന്ധം ഒരു അപരിചിതനുമായി നടത്തുകയെന്നതിൽ ചില ആശങ്കകളുള്ളതുകൊണ്ടാണ് അതിന് ചില നിബന്ധനകൾകൂടി മുന്നോട്ടുവെക്കുന്നത്. മറ്റു ചില പെൺകുട്ടികൾ ഈ രീതിയിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നറിഞ്ഞാണ് റോസാലിയും രംഗത്തിറങ്ങിയത്.

ഇതിനായി അവർ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുകയായിരുന്നു. മറ്റ് സോഷ്യൽ മീഡിയകളിൽ റോസാലി സജീവമല്ല. എല്ലാ ഇടപാടുകളും രഹസ്യമായിരിക്കണമെന്നതാണ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആദ്യനിബന്ധന. താൻ കന്യകയാണെന്ന സർട്ടിഫിക്കറ്റുകൾ ലൈംഗികബന്ധത്തിന് മുമ്പ് കാണിച്ചിരിക്കും. ആവശ്യമെങ്കിൽ ലേലത്തിൽ വിജയിക്കുന്നയാൾക്ക് ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതാണ്. തനിക്ക് ലൈംഗിക രോഗങ്ങളൊന്നുമില്ലെന്ന സർട്ടിഫിക്കറ്റ് ലേലത്തിൽ വിജയിക്കുന്നയാളും കാണിച്ചിരിക്കണം.

ഗർഭനിരോധന ഉറ ഉപയോഗിച്ചുമാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈമാറണം. ലേലത്തിൽ വിജയിക്കുന്നയാൾ ബ്രസീലിലേക്കെത്തി തന്നെ കാണണം. അയാൾ താമസിക്കുന്ന ഹോട്ടലിൽ 12 മണിക്കൂർ അയാൾക്കൊപ്പം തങ്ങാൻ താൻ തയ്യാറാണം. ലൈംഗിക ബന്ധത്തിനിടെ ശാരീരികമായി മുറിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പരിപാടിയും പാടില്ല. ലേലത്തിൽ വിജയിക്കുന്നയാൾ തനിച്ചായിരിക്കണം വരേണ്ടത്. ലൈംഗിക ബന്ധം ക്യാമറയിൽ പകർത്താൻ പാടില്ല-ഇതൊക്കെയാണ് റോസാലി മുന്നോട്ടുവെക്കുന്ന നിബന്ധനകൾ.

മൂന്നാഴ്ചത്തെ സമയമാണ് ലേലത്തിനായി റോസാലി മനസ്സിൽ കണ്ടിട്ടുള്ളത്. മെയ്‌ ആദ്യവാരം വിജയിയെ പ്രഖ്യാപിക്കാനാണ് നീക്കം. തന്റെ വീട്ടിലുള്ളവർക്കോ സുഹൃത്തുക്കൾക്കോ ലേലത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും തീർത്തും രഹസ്യമായാണ് താൻ ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. കന്യകാത്വം ലേലത്തിനുവെച്ച തന്നെക്കുറിച്ച് ആളുകളെന്ത് വിചാരിക്കുമെന്ന ആശങ്ക തനിക്കിപ്പോഴുമുണ്ടെന്നും റോസാലി പറയുന്നു.