റിയാദ്: സൗദിയിൽ വിവാഹമോചനങ്ങൾക്കും വിവാഹം മുടങ്ങാനുമുള്ള കാരണങ്ങൾ കേട്ടാൽ ആർക്കും തെല്ല് അത്ഭുതവും ഒപ്പം ചിരിയും വരാം. കഴിഞ്ഞ ദിവസമാണ് പെപ്‌സി കുടിക്കരുതെന്ന് ഭാര്യയോട് പല തവണ പറഞ്ഞിട്ടും കേൾക്കാതെ പെപ്‌സി കുടിച്ചതിന് ഭാര്യയെ ഭർത്താവ് മൊഴിചൊല്ലി വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയ സമയത്ത് വധുവിന്റെ തട്ടം ഉയർത്തിയതിനെ തുടർന്ന് ഒരും വിവാഹം മുടങ്ങിയ കഥ പുറത്ത് വരുന്നു.

പെണ്ണിന്റെ മുഖമൊന്നു കാണാതെ കെട്ടുറപ്പിക്കുന്ന ആചാരം പിന്തുടർന്ന് പോരുന്ന രാജ്യമാണ് സൗദി. വിവാഹത്തിന് ശേഷം മാത്രമേ ഭാര്യയുടെ മുഖം കാണാൻ സൗദിയിലെ പല ഭർത്താക്കന്മാർക്കും അവസരമുള്ളൂ. അതിന് മുമ്പ് ശ്രമിച്ചാലോ പ്രതിശ്രുത വധുവിന്റെ ബന്ധുക്കൾ വരനെ കൈകാര്യം ചെയ്യുകയും ചെയ്യും.

കാലം മാറിയെങ്കിലും കുടുബത്തിലെ ചിട്ടകൾ അതേ പടി പാലിക്കുന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോയ സൗദിക്കാരനായ അറബിക്കാണ് പൊരിഞ്ഞ തല്ല് കിട്ടിയത്. വരന് വിവാഹത്തിനു മമ്പു തന്നെ വധുവിന്റെ മുഖം കാണ മെന്നാണാഗ്രഹം . എന്നാൽ വധുവിന്റെ ബന്ധുക്കൾ വരന്റെ എല്ലാ ഡിമൻഡുകളും അംഗീകരിച്ചെങ്കിലും ഒരേ ഒരു കാര്യം മാത്രം അംഗീകരിച്ചില്ല. തട്ടം മാറ്റി വധുവിന്റെ മുഖമൊന്നു കാണണം എന്ന വരന്റെ ആവശ്യം. എന്നാൽ ബന്ധുക്കളുടെ നിലപാട് വകവെക്കാത്ത വരനാകട്ടെ മണവാട്ടിയുടെ മുഖം കാണാൻ തിടുക്കപ്പെട്ട് തട്ടം മാറ്റൊനൊരുങ്ങി. ഇതുകണ്ട വധുവിന്റെ സഹോദരൻ വരനെ ശരിക്കും പെരുമാറി. മാത്രമല്ല ഈ വിവാഹമേ വേണ്ടെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിക്കുകയും ചെയ്തു.തല്ല് കിട്ടിയ വരനും മറിച്ചൊരു അഭിപ്രായവും ഇല്ല.

വിവാഹത്തിന് ശേഷം മാത്രമേ ഭർത്താവ് ഭാര്യയുടെ മുഖം കാണാൻ പാടുള്ളൂ എന്നും അതുവരെ അയാൾ പെൺകുട്ടിക്ക് അന്യപുരുഷൻ മാത്രമാണെന്നുമാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.