സിംഗപ്പൂർ: സിംഗപ്പൂർ സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഏഴും പൊതു അവധിയായി പ്രഖ്യാപിച്ചു. ഇതോടെ ഓഗസ്റ്റ് ഏഴു മുതൽ പത്തുവരെ നീളുന്ന ആഘോഷങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കും.

എസ്ജി 50 എന്നു പേരിട്ടിരിക്കുന്ന ആഘോഷത്തോടനുബന്ധിച്ച് മ്യൂസിയങ്ങൾ, ഹെറിറ്റേജ് ഗാലറികൾ എന്നിവ ഈ ദിവസങ്ങളില്ലെല്ലാം സന്ദർശകർക്കായി തുറന്നുകൊടുക്കും. കൂടാതെ മറീന ബേ ഏരിയ, സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ്, സിംഗപ്പൂർ സ്പോർട്സ് ഹബ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക പരിപാടികളും അരങ്ങേറും.

കൂടാതെ ജൂറോംഗ് ബേർഡ് പാർക്ക്, ഫ്‌ലവർ ഡോം, ക്ലൗഡ് ഫോറസ്റ്റ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് അമ്പതു ശതമാനം വരെ നിരക്ക് ഇളവും ലഭിക്കും. അതേസമയം നാഷണൽ ഓർക്കിഡ് ഗാർഡൻ, സയൻസ് സെന്റർ, ആക്ടീവ് എസ്ജി സ്വിമ്മിങ് പൂളുകൾ ജിമ്മുകൾ എന്നിവിടങ്ങളിൽ സൗജന്യ പ്രവേശനവും സാധ്യമാകും.