ബർമ്മ: കുട്ടികൾക്കായുള്ള 'ഗുഡ്‌നൈറ്റ് സ്‌റ്റോറീസ് ഫോർ റെബൽ ഗേൾസ്' എന്ന പുസ്തകത്തിൽ നിന്ന് ആങ് സാങ് സൂചിയുടെ പേര് നീക്കണമെന്ന് ആവശ്യമുയരുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്ന പുസ്തകമാണിത്.

റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചതാണ് ആങ് സാങ് സൂചിക്കെതിരെ പ്രതിഷേധമുയരാൻ കാരണം. തുടർന്നാണ് സൂചിയുടെ ജീവിതകഥ പുസ്തകത്തിൽനിന്ന് നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരുകൂട്ടം രക്ഷിതാക്കൾ രംഗത്തുവന്നത്. ആറുവയസ്സിനു മുകളിലുള്ള കുട്ടികൾക്കായാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിലെ രേഖാചിത്രങ്ങൾ വരച്ചതും വനിതകളാണ്. സൂചിയുടെ വാചകങ്ങളും ഉദ്ധരിക്കുന്നുണ്ട്.