- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
2009-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഓസ്‌ട്രേലിയൻ ഡോളർ കൂപ്പുകുത്തി; ട്രേഡിങ് നടന്നത് ഏഴു വർഷത്തെ കുറഞ്ഞ നിരക്കായ 68.62 സെന്റിന്
മെൽബൺ: 2009-നു ശേഷമുള്ള ഏറ്റവും താഴന്ന നിരക്കിലേക്ക് ഓസ്‌ട്രേലിൻ ഡോളർ കൂപ്പുകുത്തി. കഴിഞ്ഞ ദിവസം ട്രേഡിങ് നടന്നത് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68.62 യുഎസ് സെന്റിനായിരുന്നു. വെള്ളിയാഴ്ച എണ്ണ വില ബാരലിന് 30 ഡോളറിലും താഴെ എത്തിയതോടെ ഓസ്‌ട്രേലിയൻ ഡോളറിന്റെ വില 68.27 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവി
മെൽബൺ: 2009-നു ശേഷമുള്ള ഏറ്റവും താഴന്ന നിരക്കിലേക്ക് ഓസ്‌ട്രേലിൻ ഡോളർ കൂപ്പുകുത്തി. കഴിഞ്ഞ ദിവസം ട്രേഡിങ് നടന്നത് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 68.62 യുഎസ് സെന്റിനായിരുന്നു. വെള്ളിയാഴ്ച എണ്ണ വില ബാരലിന് 30 ഡോളറിലും താഴെ എത്തിയതോടെ ഓസ്‌ട്രേലിയൻ ഡോളറിന്റെ വില 68.27 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതും ഓസ്‌ട്രേലിയൻ ഡോളർ വിലയിടിവും സ്‌റ്റോക്ക് മാർക്കറ്റിനേയും സാരമായി ബാധിച്ചു. വിപണി 0.3 ശതമാനം ഇടിഞ്ഞ് രണ്ടര വർഷത്തിലെ താഴ്ന്ന നിരക്കിലെത്തി. എണ്ണ വില ഈ രീതിയിൽ ഇടിയാൻ തുടങ്ങിയാൽ ഡോളർ വില ഇനിയും താഴുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് അവസാനത്തോടെ ഡോളർ വില 65 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തും. പിന്നീട് വർഷാവസത്തോടെ 70 യുഎസ് സെന്റിലേക്ക് ഡോളർ കരുത്താർജിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ വർധന വരുത്താൻ സാധ്യതയുള്ളതിനാൽ അത് ഓസ്‌ട്രേലിയൻ ഡോളർ വിലയിലും പ്രതിഫലിക്കും. 2015 ജനുവരിയിൽ 83 യുഎസ് സെന്റ് വിലയായിരുന്ന ഓസ്‌ട്രേലിയൻ ഡോളറാണ് ഇപ്പോൾ 68.62 യുഎസ് സെന്റിലേക്ക് ഇടിഞ്ഞിരിക്കുന്നത്. ചൈനീസ് വിപണിയിലുണ്ടായ തിരിച്ചടിയും യുഎസ് ഡോളർ വില ശക്തിപ്രാപിച്ചതുമെല്ലാം ഓസ്‌ട്രേലിയൻ ഡോളറിനെ തളർത്തുകയായിരുന്നു. ചൈനീസ് വിപണിയിലുണ്ടായ തിരിച്ചടി എഎസ്എക്‌സിനെ 18 ശതമാനത്തോളം ഇടിയാൻ കാരണമായിട്ടുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നേരിടുന്ന പ്രതിസന്ധിയാണ് ഓസ്‌ട്രേലിയൻ ഡോളർ വില ഇടിവിന് പ്രധാനകാരമണായി ചൂണ്ടിക്കാണിക്കുന്നത്.