- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തെ കബളിപ്പിച്ചത് മൂന്ന് വട്ടം; മൂന്ന് മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ബാഴ്‌സലോണ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറഞ്ഞ് ഓസീസ് യുവതി; ഉലകംചുറ്റൽ അവസാനിപ്പിക്കില്ലെന്നും ജൂലിയ
മെൽബൺ: ഇതുകൊണ്ടൊന്നും ജൂലിയ മൊണാകോയെ തോൽപ്പിക്കാമെന്ന് ആരുംകരുതേണ്ട. ജൂലിയ ഇനിയും ഉലകം ചുറ്റാൻ പോകും...സധൈര്യം.ലോകത്തെ ഞെട്ടിച്ച മൂന്നു ഭീകരാക്രമണങ്ങളിൽനിന്ന് ജൂലിയ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. തികച്ചും യാദൃശ്ചികമായ അനുഭവം പറയുന്നത് ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ ജൂലിയ മൊണാകോയാണ്. 'ദൈവത്തിന്റെ ഇടപെടലിനു' നന്ദി യെന്നാണ് യുവതിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം ബാഴ്സലോണയിലെ ലാസ് റാംബ്ലാസ് അവന്യുവിൽ ഷോപ്പിങ് നടത്തുന്നതിനിടെയാണ് ജൂലിയ മരണത്തിന്റെ പിടിയിൽ നിന്ന് മൂന്നാമതും രക്ഷപെട്ടത്. ആളുകൾക്കിടയിലേക്ക് വെള്ള നിറത്തിലുള്ള വാൻ ഇടിച്ചുകയറ്റുമ്പോൾ സമീപത്തെ ഷോപ്പിൽ നിന്ന് ടീ ഷർട്ട് വാങ്ങുകയായിരുന്നു ജൂലിയ. ചുറ്റും നിലവിളികൾ ഉയരവെ രക്ഷപെട്ടോടുകയായിരുന്നുവെന്ന് യുവതി നടുക്കത്തോടെ പറയുന്നു. ഇതിന് മുമ്പ് ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നതും യാദൃശ്ചികം മാത്രം. അന്നും ട്വീറ്ററിലൂടെയാണ് ജൂലിയ രക്ഷപെടലിന്റെ കഥകൾ പങ്കുവച്ചത്. ജൂൺ മൂന്നിന് ലണ്ടൻ ബ്രിഡ്ജ് ആക്രമണം നടന്ന
മെൽബൺ: ഇതുകൊണ്ടൊന്നും ജൂലിയ മൊണാകോയെ തോൽപ്പിക്കാമെന്ന് ആരുംകരുതേണ്ട. ജൂലിയ ഇനിയും ഉലകം ചുറ്റാൻ പോകും...സധൈര്യം.ലോകത്തെ ഞെട്ടിച്ച മൂന്നു ഭീകരാക്രമണങ്ങളിൽനിന്ന് ജൂലിയ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. തികച്ചും യാദൃശ്ചികമായ അനുഭവം പറയുന്നത് ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ ജൂലിയ മൊണാകോയാണ്. 'ദൈവത്തിന്റെ ഇടപെടലിനു' നന്ദി യെന്നാണ് യുവതിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം ബാഴ്സലോണയിലെ ലാസ് റാംബ്ലാസ് അവന്യുവിൽ ഷോപ്പിങ് നടത്തുന്നതിനിടെയാണ് ജൂലിയ മരണത്തിന്റെ പിടിയിൽ നിന്ന് മൂന്നാമതും രക്ഷപെട്ടത്. ആളുകൾക്കിടയിലേക്ക് വെള്ള നിറത്തിലുള്ള വാൻ ഇടിച്ചുകയറ്റുമ്പോൾ സമീപത്തെ ഷോപ്പിൽ നിന്ന് ടീ ഷർട്ട് വാങ്ങുകയായിരുന്നു ജൂലിയ. ചുറ്റും നിലവിളികൾ ഉയരവെ രക്ഷപെട്ടോടുകയായിരുന്നുവെന്ന് യുവതി നടുക്കത്തോടെ പറയുന്നു.
ഇതിന് മുമ്പ് ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നതും യാദൃശ്ചികം മാത്രം. അന്നും ട്വീറ്ററിലൂടെയാണ് ജൂലിയ രക്ഷപെടലിന്റെ കഥകൾ പങ്കുവച്ചത്. ജൂൺ മൂന്നിന് ലണ്ടൻ ബ്രിഡ്ജ് ആക്രമണം നടന്ന സമയത്ത് ജൂലിയ ലണ്ടനിൽ ഉണ്ടായിരുന്നു. ജനക്കൂട്ടത്തിന് ഇടയിലേക്ക് വാൻ ഇടിച്ചുകയറ്റിയ ശേഷം ചാവേറുകൾ കത്തികൊണ്ട് ജനങ്ങളെ കുത്തിവീ!ഴ്‌ത്തി. എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 48 പേർക്ക് പരിക്കേറ്റ ആക്രണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
ദിവസങ്ങൾക്കകം പാരീസിലെ നോത്രദാം കത്തീഡ്രലിൽ പൊലീസുകാർക്ക് നേരെയും വിനോദ സഞ്ചാരികൾക്ക് നേരെയും ഒരാൾ ആക്രമണം നടത്തുമ്പോഴും ജൂലിയ സമീപത്ത് ഉണ്ടായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തയത് ജൂലിയ ഭീതിയോടെ ഓർത്തെടുത്തു.
ശരിക്കും പേടിപ്പെടുത്തുന്ന അനുഭവങ്ങളാണുണ്ടായതെന്ന് ജൂലിയ പറയുന്നു. എന്നാൽ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ ഒരിക്കലും സാധാരണ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും ലോകത്തെ കുറേക്കൂടി കരുത്തോടെ വീക്ഷിക്കാനാണ് തന്റെ തീരുമാനമെന്നും ജൂലിയ ട്വീറ്റ് ചെയ്തു.ഉടൻ വീട്ടിൽ പോകുന്നില്ല ജൂലിയ. ആരാണോ ആക്രമണം നടത്തിയത് അവരെ വിജശ്രീലാളിതരാക്കാൻ ഞാൻ കൂട്ടുനിൽക്കില്ല, ദൃഢനിശ്ചയത്തോടെജൂലിയ പറയുന്നു. എന്തായാലും, ബാഴ്‌സലോണ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതയായി വരുന്നതേയുള്ളു ജൂലിയ. ആക്രമണത്തിന് ശേഷമുള്ള നിമിഷങ്ങളിൽ അക്ഷരാർഥത്തിൽ നരകമായിരുന്നു അവിടമെന്നും ഓർത്തെടുക്കുന്നു ജൂലിയ മൊണാകോ.
Genuinely terrifying experience. One minute I'm shopping for tshirts, the next I'm running to get away from the windows #barcelona
- Julia Monaco (@juliaandmonaco) August 17, 2017