ഓസ്റ്റിൻ: ടെക്സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനിൽ നടന്ന സ്ഫോടനപരമ്പരയിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിൽപ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണംഅഭ്യർത്ഥിച്ചു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഗവർണർ15,000 ഡോളർ ഇനാം പ്രഖ്യാപിച്ചു.

വീടുകളുടെ മുന്നിൽ വയ്ക്കുന്ന പെട്ടികൾ അകത്തു കൊണ്ടുപോയിതുറക്കുന്നതിനിടയിൽ നടന്ന സ്ഫോടനത്തിൽ ഇന്ന് ഒരു യുവാവ് കൂടിമരിച്ചതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മാർച്ച്രണ്ടിനായിരുന്നു ആദ്യ സ്ഫോടനം. പരിചിതമല്ലാത്ത പെട്ടികൾ വീടിനു
മുന്നിൽ കാണുകയാണെങ്കിൽ പൊലീസിനെ വിവരം അറിയിക്കണമെന്ന് ഓസ്റ്റിൻപൊലീസ് ചീഫ് ബ്രയാൻ മാൻലെ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ ഓർഡ്ഫോർട്ട് ഡ്രൈവിലും ഉച്ചയോടെ ഗലിന്റൊസ്ട്രീറ്റിലുമാണ് സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ 17 വയസുകാരൻകൊല്ലപ്പെടുകയും രണ്ടാമത്തെ സ്ഫോടനത്തിൽ 75 വയസുള്ള സ്ത്രീക്ക്ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഈ മാസം രണ്ടിന് നടന്നസ്ഫോടനത്തിൽ 30 വയസ്സുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജൻ
കൊല്ലപ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ പെട്ടികൾ കണ്ടാൽ911 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു