ഓസ്റ്റിൻ: ടെക്‌സാസിലെ രണ്ട് പ്രധാന നഗരങ്ങളിൽ ഡ്രൈവിങിനിടെയുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു.  ഓസ്റ്റിൻ, സാൻഅന്റോണിയൊ നഗരങ്ങളിൽ ആണ് 2015 ജനുവരി മുതൽ ഡ്രൈവർമാർ വാഹനം  ഓടിക്കുന്നതിനിടെ സെൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ജനുവരി മാസം ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനും നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനും ശ്രമിക്കുമെന്നും, ഫെബ്രുവരി മുതൽ ഫൈൻ ഇടാക്കി തുടങ്ങുമെന്നും രണ്ടു സിറ്റിയിലേയും പൊലീസ് അധികൃതർ അറിയിച്ചു.

ടെക്‌സാസ് സംസ്ഥാനത്തൊട്ടാകെ ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.ഓസ്റ്റിനിൽ നിയമം ലംഘിക്കുന്നവരിൽ നിന്നും 500 ഡോളറും സാൻ അന്റോണിയായിൽ 200 ഡോളറുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.