- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ ജൂൺ 10 മുതൽ വീണ്ടും നിയന്ത്രണങ്ങളിൽ ഇളവ് നല്കും; വാക്സിനേഷൻ നടത്തിയ ആളിന് മാസ്ക് നിർബന്ധമല്ല; വിവാഹങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂടും
കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോടെ മെയ് 17 ന് പിന്നാലെ ജൂൺ 10 മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കാൻ ഓസ്ട്രലിയ തയ്യാറെടുക്കുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും മരണനിരക്കും ഓസ്ട്രിയയിൽ കുറവായതോടെയാണ് കൂടുതൽ ഇളവുകൾ കൊണ്ടുവരാൻ ആരോഗ്യമന്ത്രി തീരുമാനിച്ചത്. പ്രധാനമായും മാസ്ക് ഉപയോഗം ഇവന്റ് എന്നിവയുടെ കാര്യത്തിലാണ് നിയന്ത്രണങ്ങൾ ഇളവ് നല്കുക.
ജൂൺ 10 മുതൽ, വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് ഔട്ട്ഡോർ ഏരിയകളിൽ മാസ്ക് നിർബന്ധമാകില്ല. എന്നാൽ നിർബന്ധിത രണ്ട് മീറ്റർ ദൂരം നിലനിർത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ മാസ്ക്കുകൾ ആവശ്യമാണ്, ഉദാഹരണത്തിന് പ്രതിഷേധത്തിനിടയിലോ അല്ലെങ്കിൽ ധാരാളം ആളുകൾ ഒത്തുചേരുന്ന പൊതു ഇടങ്ങളിലോ മാസ്ക് ധരിച്ചിരിക്കണം.
വിവാഹങ്ങളിൽ അനുവദിക്കുന്ന ആളുകളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ, വിവാഹങ്ങളിൽ ഭക്ഷണപാനീയങ്ങൾ
ഭക്ഷണപാനീയങ്ങൾ വിളമ്പാൻ പാടില്ല, പരമാവധി 50 പേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ട്. 10 മുതൽ കാറ്ററിങ് നിരോധനത്തിൽ ഇളവ് നൽകുന്നതിനൊപ്പം പങ്കെടുക്കുന്നവരിൽ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകും.
ജൂൺ 10 മുതൽ റെസ്റ്റോറന്റുകളുടെ അടയ്ക്കൽ സമയം രാത്രി 10:00 മുതൽ അർദ്ധരാത്രി വരെ വർദ്ധിപ്പിക്കും.കൂടാതെ, ഒരു മേശയിൽ ഇരിക്കാവുന്ന ആളുകളുടെ എണ്ണം നാലിൽ നിന്ന് എട്ട് ആയി ഇരട്ടിയാക്കും.കടകളിലും നിയമങ്ങളിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.