- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂൻസ്ലാൻഡിൽനിന്നു കാമറ സ്റ്റുഡിയോയിലെത്തിയത് അറിയാതെ പേനകൊണ്ടു കളിച്ചിരുന്നു വാർത്താ ആവതാരക; അയ്യോ..... എന്ന നിലവിളിക്കു പിന്നാലെ ധൈര്യം വീണ്ടെടുത്തു വീണ്ടും വാർത്ത വായന; ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയുടെ അമളി സോഷ്യൽ മീഡിയയിൽ വൈറൽ
സിഡ്നി: വാർത്താ വായനയ്ക്കിടെ അവതാരകർക്ക് പലതരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. തത്സമയ വാർത്താവതരണത്തിനിടെയാണ് ഇത്തരം മണ്ടത്തരങ്ങൾ അധികവും സംഭവിക്കാറ്. കേരളത്തിലടക്കം ഇത്തരം തമാശകൾ വൈറലായിട്ടുണ്ട്. ഇങ്ങനെ വാർത്ത വായിക്കുന്നതിനിടെ ദിവാസ്വപ്നം കണ്ടിരുന്നു പോയ ഒരു വാർത്താ അവതാരകയുടെ വീഡിയോയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രാദേശിക ചാനലായ എബിസി ന്യൂസ് 24ന്റെ അവതാരകയായ നതാഷയ്ക്കാണ് അമളി പറ്റിയത്. ക്യൂൻസ്ലാന്റിൽ നിന്നുമുള്ള വാർത്തയ്ക്ക് ശേഷം തിരികെ എത്തിയപ്പോൾ വാർത്ത കഴിഞ്ഞത് അറിയാതെ പേന കൊണ്ട് കളിച്ചിരിക്കുന്ന നതാഷയെയാണ് ലോകം കണ്ടത്. അബദ്ധം പറ്റിയെന്നു മനസ്സിലായ നതാഷയുടെ റിയാക്ഷനായിരുന്നു വീഡിയോയെ ട്രെന്റാക്കി മാറ്റിയത്. അമളി പറ്റിയ നതാഷ അയ്യോ എന്ന അർത്ഥത്തിൽ വാ പൊളിച്ചിരുന്നുപോയി. തൊട്ടുപിന്നാലെ തന്നെ ഉത്തരവാദിത്വബോധം വീണ്ടെടുത്ത അവതാരക അടുത്ത വാർത്തയിലേക്കു പോയി. വീഡിയോ ട്വിറ്ററിലും ഫേസ്‌ബുക്കിലുമടക്കം ട്രന്റായി മാറിയതോടെ പ്രതികരണവുമായി നതാഷ തന്നെ രംഗത്തെത്ത
സിഡ്നി: വാർത്താ വായനയ്ക്കിടെ അവതാരകർക്ക് പലതരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. തത്സമയ വാർത്താവതരണത്തിനിടെയാണ് ഇത്തരം മണ്ടത്തരങ്ങൾ അധികവും സംഭവിക്കാറ്. കേരളത്തിലടക്കം ഇത്തരം തമാശകൾ വൈറലായിട്ടുണ്ട്. ഇങ്ങനെ വാർത്ത വായിക്കുന്നതിനിടെ ദിവാസ്വപ്നം കണ്ടിരുന്നു പോയ ഒരു വാർത്താ അവതാരകയുടെ വീഡിയോയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.
ഓസ്ട്രേലിയയിലെ പ്രാദേശിക ചാനലായ എബിസി ന്യൂസ് 24ന്റെ അവതാരകയായ നതാഷയ്ക്കാണ് അമളി പറ്റിയത്. ക്യൂൻസ്ലാന്റിൽ നിന്നുമുള്ള വാർത്തയ്ക്ക് ശേഷം തിരികെ എത്തിയപ്പോൾ വാർത്ത കഴിഞ്ഞത് അറിയാതെ പേന കൊണ്ട് കളിച്ചിരിക്കുന്ന നതാഷയെയാണ് ലോകം കണ്ടത്.
അബദ്ധം പറ്റിയെന്നു മനസ്സിലായ നതാഷയുടെ റിയാക്ഷനായിരുന്നു വീഡിയോയെ ട്രെന്റാക്കി മാറ്റിയത്. അമളി പറ്റിയ നതാഷ അയ്യോ എന്ന അർത്ഥത്തിൽ വാ പൊളിച്ചിരുന്നുപോയി. തൊട്ടുപിന്നാലെ തന്നെ ഉത്തരവാദിത്വബോധം വീണ്ടെടുത്ത അവതാരക അടുത്ത വാർത്തയിലേക്കു പോയി.
വീഡിയോ ട്വിറ്ററിലും ഫേസ്‌ബുക്കിലുമടക്കം ട്രന്റായി മാറിയതോടെ പ്രതികരണവുമായി നതാഷ തന്നെ രംഗത്തെത്തി. 'എല്ലാവർക്കും എന്റേയും എന്റെ പേനയുടേയും നന്ദി'. എന്നായിരുന്നു നതാഷയുടെ പ്രതികരണം. 15 വർഷത്തെ പ്രവർത്തന പരിചയമുള്ള നതാഷ ചാനലിലെ സീനിയർ എഡിറ്റർമാരിലൊരാളാണ്.