- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കുറഞ്ഞവേതനം കൈപ്പറ്റുന്ന തൊഴിലാളികളുടെ മിനിമം വേതനം 2.5 ശതമാനം വർധിപ്പിച്ചു; ജൂലൈ ഒന്നു മുതൽ ആഴ്ചയിൽ 656.90 ഡോളർ വരുമാനം
മെൽബൺ: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ മിനിമം വേജ് മണിക്കൂറിന് 17.29 ഡോളർ ആയി വർധിപ്പിച്ചു. നിലവിലുള്ള മിനിമം വേജായ 16.87 ഡോളറിൽ നിന്ന് 2.5 ശതമാനം വർധിപ്പിച്ചാണ് 17.29 ഡോളർ ആയി ഉയർത്തിയത്. ജൂലൈ ഒന്നു മുതൽ പുതിയ മിനിമം വേജ് പ്രാബല്യത്തിൽ വരുമ്പോൾ ആഴ്ചയിൽ ഇവരുടെ വരുമാനം 656.90 ഡോളർ ആകുമെന്നാണ് വ്യക്തമാകുന്നത്. മിനിമം വേജ് ഉയർത്തിയത് രാജ്യത്തെ ക
മെൽബൺ: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ മിനിമം വേജ് മണിക്കൂറിന് 17.29 ഡോളർ ആയി വർധിപ്പിച്ചു. നിലവിലുള്ള മിനിമം വേജായ 16.87 ഡോളറിൽ നിന്ന് 2.5 ശതമാനം വർധിപ്പിച്ചാണ് 17.29 ഡോളർ ആയി ഉയർത്തിയത്. ജൂലൈ ഒന്നു മുതൽ പുതിയ മിനിമം വേജ് പ്രാബല്യത്തിൽ വരുമ്പോൾ ആഴ്ചയിൽ ഇവരുടെ വരുമാനം 656.90 ഡോളർ ആകുമെന്നാണ് വ്യക്തമാകുന്നത്.
മിനിമം വേജ് ഉയർത്തിയത് രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ 1.8 മില്യണിലധികം ആൾക്കാർക്ക് ഗുണകരമാകുമെന്നാണ് കണക്ക്. ഫെയർ വർക്ക് കമ്മീഷൻ ആണ് മിനിമം വേജിൽ ആഴ്ചയിൽ 16 ഡോളർ കണക്കിൽ വേതനം വർധിപ്പിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം ആഴ്ചയിൽ 27 ഡോളർ എന്ന രീതിയിൽ വേതനം വർധിപ്പിക്കണമെന്നായിരുന്നു ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ്‌സ് യൂണിയന്റെ ആവശ്യം. എന്നാൽ ആഴ്ചയിൽ 5.70 ഡോളർ എന്ന കണക്കിൽ വേജ് കട്ട് നടപ്പാക്കണമെന്ന് ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വാദിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ നാഷണൽ മിനിമം വേജ് വർധനയായ 18.70 ഡോളർ എന്ന നിരക്കിനെക്കാൾ കുറഞ്ഞതാണ് ഇപ്പോൾ നടപ്പാക്കിയ വേതന വർധന എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പല കാരണങ്ങളാൽ മിനിമം വേജിന്റെ വർധന 2.5 ശതമാനമായി നിജപ്പെടുത്തേണ്ടി വന്നുവെന്നാണ് ഫെയർ വർക്ക് കമ്മീഷൻ പ്രസിഡന്റ് ജസ്റ്റീസ് ലെയ്ൻ റോസ് വ്യക്തമാക്കുന്നത്.