- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറയിൽ വി.അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വി. അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ 21 വരെ തീയതികളിൽ നടക്കും. സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളിന് മുന്നോടിയായാണ് നവനാൾ. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലാണ് തിരുന്നാൾ. യാരളമല സെന്റ്. പീറ്റർ ചാനെൽസ് പള്ളിയിൽ ദിവസവും വൈകുന്നേരം ആറിന് വിശുദ്ധ കുർബാനയും തുടർന്ന് വി. അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. ഒന്നാം ദിനമായ 19-നു തിങ്കളാഴ്ച ഫാ. ജെയിംസ് ആന്റണി സി.എം.ഐ , 20-നു മോൺസിഞ്ഞോർ ജോൺ കല്ലറക്കൽ, 21-നു ഫാ. അസിൻ തൈപ്പറമ്പിൽ, 22-നു ഫാ. ബൈജു തോമസ് എം.ജി.എൽ, 23-നു ഫാ.സിജോ തെക്കേകുന്നേൽ എം. എസ്, 26-നു ഫാ. ജോഷി കുര്യൻ, 27-നു ഫാ. പ്രവീൺ അരഞ്ഞാണി, 28-നു ഫാ. ജിസ് കുന്നുംപുറത്തു എം. എസ്.,29-നു ഫാ. ടോമി പാട്ടുമാക്കിൽ എന്നിവർ തിരുകർമ്മക്കൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ കുമ്പസാരത്തിനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ(ഫോൺ: 0478
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വി. അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ 21 വരെ തീയതികളിൽ നടക്കും. സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളിന് മുന്നോടിയായാണ് നവനാൾ. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലാണ് തിരുന്നാൾ.
യാരളമല സെന്റ്. പീറ്റർ ചാനെൽസ് പള്ളിയിൽ ദിവസവും വൈകുന്നേരം ആറിന് വിശുദ്ധ കുർബാനയും തുടർന്ന് വി. അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. ഒന്നാം ദിനമായ 19-നു തിങ്കളാഴ്ച ഫാ. ജെയിംസ് ആന്റണി സി.എം.ഐ , 20-നു മോൺസിഞ്ഞോർ ജോൺ കല്ലറക്കൽ, 21-നു ഫാ. അസിൻ തൈപ്പറമ്പിൽ, 22-നു ഫാ. ബൈജു തോമസ് എം.ജി.എൽ, 23-നു ഫാ.സിജോ തെക്കേകുന്നേൽ എം. എസ്, 26-നു ഫാ. ജോഷി കുര്യൻ, 27-നു ഫാ. പ്രവീൺ അരഞ്ഞാണി, 28-നു ഫാ. ജിസ് കുന്നുംപുറത്തു എം. എസ്.,29-നു ഫാ. ടോമി പാട്ടുമാക്കിൽ എന്നിവർ തിരുകർമ്മക്കൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ കുമ്പസാരത്തിനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ(ഫോൺ: 0478059616). പള്ളിയുടെ വിലാസം : കോർണർ വെസ്റ്റൺ ആൻഡ് ലോച് സ്ട്രീറ്റ്, യറലുംല, എ. സി. ടി -2600 (cnr. weston and Loch streets, Yarralumla, A. C. T-2600).