സിഡ്‌നി: ഓസ്‌ട്രേലിയയിൽ ജലവിമാനം നദിയിൽ തകർന്നുവീണ് ആറു പേർ മരിച്ചു. സിഡ്‌നിയിൽനിന്നും 50 കിലോമീറ്റർ വടക്ക് ഹോക്‌സ്ബറി നദിയിലാണ് വിമാനം തകർന്നു വീണത്.

നദിയിൽ മുങ്ങിത്താണ വിമാന അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആറു മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ദ്ധർ കണ്ടെടുത്തു. പൈലറ്റും 11 വയസുള്ള കുട്ടിയും നാല് ബ്രീട്ടീഷുകാരുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഒറ്റ എൻജിൻ വിമാനമാണ് തകർന്നു വീണത്.