- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇന്ത്യൻ ഐടി വിദഗ്ധ കുത്തേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ന്യൂസൗത്ത് വേൽസ് പ്രീമിയർ; കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു
മെൽബൺ: ബംഗളൂരു സ്വദേശിയായ ഐടി വിദഗ്ധ സിഡ്‌നിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വംശീയക്രമണമാണോ ഇതെന്ന് പരിശോധിക്കുമെന്നും ഓസ്‌ട്രേലിയ ഉറപ്പു നൽകിയിട്ടുണ്ട്. സംഭവത്തെ അപലപിച്ചുകൊണ്ട് ന്യൂ സൗത്ത് വേൽസ് പ്രീമിയർ മൈക്ക് ബിയാർഡ് സിഡ്നിയില
മെൽബൺ: ബംഗളൂരു സ്വദേശിയായ ഐടി വിദഗ്ധ സിഡ്‌നിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വംശീയക്രമണമാണോ ഇതെന്ന് പരിശോധിക്കുമെന്നും ഓസ്‌ട്രേലിയ ഉറപ്പു നൽകിയിട്ടുണ്ട്. സംഭവത്തെ അപലപിച്ചുകൊണ്ട് ന്യൂ സൗത്ത് വേൽസ് പ്രീമിയർ മൈക്ക് ബിയാർഡ് സിഡ്‌നിയിലുള്ള ഇന്ത്യൻ കോൺസൽ ജനറൽ സഞ്ജയ് സുധീറുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് കേസ് അന്വേഷണത്തിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
നാല്പത്തൊന്നുകാരിയായ പ്രഭാ അരുൺകുമാറിന്റെ കൊലപാതകം വളരെ ഗൗരവമുള്ളതായി കണ്ട് കേസ് അന്വേഷണം നടത്തുമെന്നും എൻഎസ്ഡബ്ല്യൂ പ്രീമിയർ വ്യക്തമാക്കി. അതേസമയം പ്രഭാ അരുൺകുമാറിന് കുത്തേൽക്കുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ ഭർത്താവ് അരുൺകുമാറുമായി ഫോണിൽ സംസാരിച്ചുകൊണ്ട് പ്രഭ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വെസ്റ്റ്മീഡിലെ താമസസ്ഥലത്തേക്ക് നടന്നുപോകവേ പറാമറ്റ പാർക്കിനു സമീപത്തുവച്ചാണ് പ്രഭയ്ക്ക് കുത്തേൽക്കുന്നത്. കുത്തേറ്റ പ്രഭ തനിക്ക് കുത്തേറ്റുമെന്ന് ഫോണിലൂടെ ഭർത്താവ് അരുൺകുമാറിനോട് പറഞ്ഞതായി വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് രക്ഷയ്ക്കായി ഓടിയ യുവതി പരാമറ്റ പാർക്കിന്റെ കുളത്തിനു സീപം ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് ഭർത്താവ് അരുൺകുമാർ സിഡ്‌നിയിലെത്തിയിട്ടുണ്ട്.
കോൺസുൽ ജനറൽ സുധീർ, അരുൺകുമാർ, പ്രഭ ജോലി ചെയ്തിരുന്ന സ്ഥാപനമായ മൈൻഡ് ട്രീയുടെ പ്രതിനിധി എന്നിവരുമായി ന്യൂസൗത്ത് വേൽസ് പൊലീസ് ചർച്ച നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്‌പെഷ്യൽ ഡിറ്റക്ടീവ് സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ടെന്നും വിദേശകാര്യ പ്രതിനിധി സയ്യിജ് അക്‌ബറുദ്ദീൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിൽ എല്ലാവിധ സഹായങ്ങളും കോൺസുലേറ്റിൽ നിന്നു പ്രതീക്ഷിക്കാവുന്നതണെന്നും സുഷമാ സ്വരാജ് വാഗ്ദാനം ചെയ്തിട്ടുണ്ട്.