- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഏറ്റവും അധികം മലയാളികൾ ഉള്ളത് വിക്ടോറിയയിൽ; രണ്ടാം സ്ഥാനം ന്യൂ സൗത്ത് വെയ്ൽസിന്; ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ കുതിച്ചുയർന്നു; സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ
രാജ്യത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുതിച്ചുയരുന്നതായി സെൻസസ് റിപ്പോർട്ട്. ഇതിൽ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന സ്ഥലം വിക്ടോറിയ ആണെന്നും 16,950 പേർ ഈ പ്രദേശത്ത് താമസിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ന്യൂ സൗത്ത് വെയിൽസാണ് ഇവിടെ 13,881 പേർ.ഉണ്ടെന്നാണ് റി്‌പ്പോർട്ട്. കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയൻ സെൻസസിന്റെ ആദ്യഘട്ട വിശദാംശങ്ങൾ പുറത്ത് വന്നപ്പോഴാണ് മലയാളികളുടെ രാജ്യത്തെ എണ്ണം അടക്കമുള്ളവിവരങ്ങൾ പുറത്ത് വന്നത്.2016 ഓഗസ്റ്റ് ഒന്പതിലെ കണക്കുപ്രകാരം, 2.40 കോടിയോളമാണ് ഓസ്‌ട്രേലിയയിലെ ജനസംഖ്യ. 53,206 മലയാളികളാണ് സെൻസസ് പ്രകാരം ഓസ്‌ട്രേലിയയിലുള്ളത്. 2006 ലെ സെൻസസ് പ്രകാരം 25,111 ആയിരുന്നു ഓസ്‌ട്രേലിയയിലെ മലയാളി ജനസംഖ്യ.കഴിഞ്ഞ അഞ്ചു വര്ഷത്തിനിടയിൽ ഓസ്‌ട്രേലിയിയലേക്കുള്ള മലയാളി കുടിയേറ്റം വൻ തോതിൽ വർദ്ധിച്ചു എന്നു തെളിയിക്കുന്ന കണക്കുകളാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്. 2011 നും 2016നും ഇടയിൽ 13 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാർ ഓസ്
രാജ്യത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുതിച്ചുയരുന്നതായി സെൻസസ് റിപ്പോർട്ട്. ഇതിൽ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന സ്ഥലം വിക്ടോറിയ ആണെന്നും 16,950 പേർ ഈ പ്രദേശത്ത് താമസിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ന്യൂ സൗത്ത് വെയിൽസാണ് ഇവിടെ 13,881 പേർ.ഉണ്ടെന്നാണ് റി്‌പ്പോർട്ട്.
കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയൻ സെൻസസിന്റെ ആദ്യഘട്ട വിശദാംശങ്ങൾ പുറത്ത് വന്നപ്പോഴാണ് മലയാളികളുടെ രാജ്യത്തെ എണ്ണം അടക്കമുള്ളവിവരങ്ങൾ പുറത്ത് വന്നത്.2016 ഓഗസ്റ്റ് ഒന്പതിലെ കണക്കുപ്രകാരം, 2.40 കോടിയോളമാണ് ഓസ്‌ട്രേലിയയിലെ ജനസംഖ്യ. 53,206 മലയാളികളാണ് സെൻസസ് പ്രകാരം ഓസ്‌ട്രേലിയയിലുള്ളത്. 2006 ലെ സെൻസസ് പ്രകാരം 25,111 ആയിരുന്നു ഓസ്‌ട്രേലിയയിലെ മലയാളി ജനസംഖ്യ.കഴിഞ്ഞ അഞ്ചു വര്ഷത്തിനിടയിൽ ഓസ്‌ട്രേലിയിയലേക്കുള്ള മലയാളി കുടിയേറ്റം വൻ തോതിൽ വർദ്ധിച്ചു എന്നു തെളിയിക്കുന്ന കണക്കുകളാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്.
2011 നും 2016നും ഇടയിൽ 13 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാർ ഓസ്‌ട്രേലിയയിലേക്ക് എത്തി എന്നാണ് കണക്കുകൾ. ഇതിൽ 1,91,000 പേർ ചൈനയിൽ നിന്നും 1,63,000 പേർ ഇന്ത്യയിൽ നിന്നുമാണ്. ണ്
2011ൽ മൊത്തം ഓസ്‌ട്രേലിയക്കാരുടെ 1.4 ശതമാനമായിരുന്നു ഇന്ത്യയിൽ ജനിച്ചവരുടെ എണ്ണം. ഇതാണ് ഇപ്പോൾ 1.9% ആയി ഉയർന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ തന്നെ ജനിച്ച രണ്ടാം തലമുറ ഇന്ത്യൻ വംശജർ ഉൾപ്പെടാതെയുള്ള കണക്കാണ് ഇത്. ആ കണക്കുകൾ കൂടി ലഭിക്കുന്‌പോൾ ഇന്ത്യൻ വംശജരുടെ എണ്ണം ഇനിയും ഉയരും.