മെൽബൺ: 2015-16 വർഷം ഓസ്‌ട്രേലിയ റെക്കോർഡ് നമ്പർ വിസിറ്റിങ് വിസ അനുവദിച്ചതായി റിപ്പോർട്ട്. സന്ദർശകർക്കായി വാതിൽ തുറന്നിട്ടിരിക്കുന്ന ഓസ്‌ട്രേിയയിലേക്ക് കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തോളം ഇന്ത്യക്കാർ തന്നെ സന്ദർശനത്തെതിനെത്തിയതായി വ്യക്തമായിട്ടുണ്ട്.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ തെളിവാണ് ഇന്ത്യയിൽ നിന്ന് ഒരുവർഷം തന്നെ ഒന്നര ലക്ഷത്തോളം പേർ ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനെത്തിയിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഹരീന്ദർ സിദ്ദു വ്യക്തമാക്കി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് എല്ലായ്‌പ്പോഴും സ്വാഗതമോതാൻ സന്തോഷമേയുള്ളൂവെന്നും ഓസ്‌ട്രേലിയൻ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മുമ്പ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് 2013-14 കാലഘട്ടത്തിലായിരുന്നു. ഇന്ത്യക്കാരായ സന്ദർശകരുടെ എണ്ണത്തിൽ ഇപ്പോൾ 19 ശതമാനം വർധനയാണ് അന്ന് രേഖപ്പെടുത്തിയത്. ഏഴു വർഷത്തിലെ ഏറ്റവും ഉയർന്ന തോതായിരുന്നു.