- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാർക്കു വേണ്ടി ഓൺലൈൻ വിസാ സംവിധാനമൊരുക്കി ഓസ്‌ട്രേലിയ; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി പ്രാബല്യത്തിൽ
മെൽബൺ: ബിസിനസ് വിസയിലും ടൂറിസ്റ്റ് വിസയിലും ഓസ്‌ട്രേലിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള വിസാ നടപടികൾ ലഘൂകരിക്കുന്നതിന് ഓസ്‌ട്രേലിയ ഓൺലൈൻ വിസാ സംവിധാനം ആരംഭിച്ചു. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി ആരംഭിക്കുക. ഇതോടെ ബിസിനസ് വിസയിലും വിസിറ്റ് വിസയിലും ഓസ്‌ട്രേലിയ സന്ദർശിക്കാൻ തയ്യാറെടുക്കുന്ന
മെൽബൺ: ബിസിനസ് വിസയിലും ടൂറിസ്റ്റ് വിസയിലും ഓസ്‌ട്രേലിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള വിസാ നടപടികൾ ലഘൂകരിക്കുന്നതിന് ഓസ്‌ട്രേലിയ ഓൺലൈൻ വിസാ സംവിധാനം ആരംഭിച്ചു. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി ആരംഭിക്കുക.
ഇതോടെ ബിസിനസ് വിസയിലും വിസിറ്റ് വിസയിലും ഓസ്‌ട്രേലിയ സന്ദർശിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാർക്ക് വിസാ നടപടികൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഇന്ത്യയാകമാനമുള്ള തെരഞ്ഞെടുക്കപ്പെട്ട ട്രാവൽ ഏജന്റുമാർ മുഖേന പദ്ധതി നടപ്പിലാക്കുമെന്ന് ഓസ്‌ട്രേലിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മിനിസ്റ്റർ ആൻഡ്രൂ ബോബ് അറിയിച്ചു. ലോകത്തിലെ ട്രാവൽ മാർക്കറ്റുകളിൽ അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. ഓസ്‌ട്രേലിയയിലേക്ക് സന്ദർശനത്തിന് എത്തുന്നതിനുള്ള ഇന്ത്യക്കാർക്കുള്ള വിസാ നടപടികൾ ലഘൂകരിക്കാൻ പുതിയ പദ്ധതി സഹായകമാകുമെന്നും ആൻഡ്രൂ ബോബ് വ്യക്തമാക്കി.
ടൂറിസം 2020 എന്നു പേരിട്ടിരിക്കുന്ന ഓസ്‌ട്രേലിയൻ സർക്കാരിന്റെ നാഷണൽ ടൂറിസം പദ്ധതി പ്രകാരം ഇന്ത്യയിൽ നിന്നുള്ള സന്ദർശകരിലൂടെ 1.9 ബില്യൺ ഡോളറിനും 2.3 ബില്യൺ ഡോളറിനും മധ്യേയുള്ള വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് 2015-ന്റെ ആദ്യപകുതിയിൽ തന്നെ ഇന്ത്യൻ വിസിറ്റേഴ്‌സിനെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കുന്നതിനായി ഓൺലൈൻ വിസാ ആപ്ലിക്കേഷൻ പദ്ധതി തയാറാക്കി നടപ്പാക്കുന്നതും ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിൽ ജോലി സാധ്യത ഉറപ്പാക്കുന്നതും.
കഴിഞ്ഞ നവംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ തുടർച്ചയെന്നോണമാണ് ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിലേക്കുള്ള വിസിറ്റിങ് വിസയ്ക്ക് ഓൺലൈൻ വിസാ അപേക്ഷ എന്ന പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ടൂറിസം മേഖലയിൽ പരസ്പര സഹകരണത്തിന് ഉഭയകക്ഷികരാർ ഒപ്പിട്ടിട്ടുമുണ്ട്.