- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബെൻഡിഗോയിൽ മരിച്ച ലിസിമോൾക്കു ബോർട്ടിൽ മലയാളികൾ അന്ത്യോമപചാരം അർപ്പിക്കും; 20 നു അനുസ്മരണ ചടങ്ങുകൾ
ബെൻഡിഗോ: അകാലത്തിൽ വിട പറഞ്ഞ ലിസിമോൾ ഷാജിക്ക് ആദരാഞ്ജലികളർപ്പിക്കാൻ ബെൻഡിഗോ - ബോർട്ട് മലയാളി സമൂഹം ശനിയാഴ്ച (മാർച്ച് 20 ) ബോർട്ടിൽ ഒത്തുചേരും .
കോട്ടയം കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യ ലിസിമോൾ ഷാജി (52 ) കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ബെൻഡിഗോ ബോർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നേഴ്‌സ് ആയ ലിസിമോൾ ക്യാൻസർ രോഗബാധയെത്തുടർന്നു മരിച്ചത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കടുത്ത ആഘാതമായിരുന്നു. കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ പയ്യാംതടത്തിൽ പരേതനായ പാപ്പച്ചന്റെയും ത്രേസിയാമ്മയുടെയും മകളാണ്.
സഹോദരങ്ങൾ : ടെസ്സി സാബു തൈപ്പറമ്പിൽ -ബ്രിസ്ബൻ , സലേഷ്യൻ സഭാംഗമായ ഫാ. പി. എസ്. ജോർജ് - ബാംഗ്ലൂർ , ജോൺസൺ പൈയാംതടത്തിൽ -ആപ്പാഞ്ചിറ എന്നിവരാണ്.ബോർട്ട് സെന്റ് പാട്രിക് പള്ളിയിലാണ് പൊതു ദര്ശനവും അനുസ്മരണ ശുശ്രുഷകളും നടക്കുന്നത് .
ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മുതൽ 4 വരെയാണ് ചടങ്ങുകൾ.
സീറോ മലബാർ മെൽബൺ രൂപതാ വൈദീകനായ ഫാ .സോജൻ മാത്യു എഴുന്നൂറ്റിൽ ദിവ്യബലിക്കും അനുസ്മരണ ശുശ്രുഷകൾക്കും കാർമികത്വം വഹിക്കും .മെൽബൺ ബിഷപ് മാർ ബോസ്‌കോ പുത്തൂർ അടക്കമുള്ളവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.26 നു ലിസിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും .കുറുപ്പുംതറ മണ്ണാറപ്പാറ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകളെന്നും ബന്ധുക്കൾ അറിയിച്ചു.