- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
457 വർക്ക് വിസയിൽ വ്യാപകമായ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ; സ്‌കിൽഡ് വർക്കർമാരുടെ അഭാവം നികത്തുന്നുവെന്ന് ഉറപ്പിക്കും; വിസാ ദുരുപയോഗം തടയാനും പദ്ധതി
മെൽബൺ: വിദേശത്തു നിന്ന് എത്തി ഓസ്‌ട്രേലിയയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുഗ്രഹമായിത്തീർന്നിരിക്കുന്ന വിസയാണ് ഓസ്‌ട്രേലിയൻ 457 വിസ. വളരെ ജനകീയമായിത്തീർന്നിരിക്കുന്ന ഈ വിസയിൽ വ്യാപകമായ അഴിച്ചുപണി നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ ടെമ്പററി വർക്ക് വിസാ (സബ്ക്ലാസ് 457) എന്ന പേരിൽ അറിയ
മെൽബൺ: വിദേശത്തു നിന്ന് എത്തി ഓസ്‌ട്രേലിയയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുഗ്രഹമായിത്തീർന്നിരിക്കുന്ന വിസയാണ് ഓസ്‌ട്രേലിയൻ 457 വിസ. വളരെ ജനകീയമായിത്തീർന്നിരിക്കുന്ന ഈ വിസയിൽ വ്യാപകമായ അഴിച്ചുപണി നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓസ്‌ട്രേലിയൻ ടെമ്പററി വർക്ക് വിസാ (സബ്ക്ലാസ് 457) എന്ന പേരിൽ അറിയപ്പെടുന്ന ഈ വിസയിൽ സ്‌കിൽഡ് വർക്കർമാർക്ക് ഓസ്‌ട്രേലിയ സന്ദർശിക്കാനും ഇവിടുത്തെ ബിസിനസുകൾക്കായി ജോലി ചെയ്യാനും സാധിക്കും. നാലു വർഷം വരെയാണ് ഈ വിസയിൽ ഇവിടെ ജോലി ചെയ്യാൻ സാധിക്കുന്നത്.
ഏതെങ്കിലും അംഗീകൃത ബിസിനസ് സ്ഥാപനം സ്‌പോൺസർ ചെയ്താൽ വിദേശിക്ക് ഈ വിസ ലഭിക്കുകയും ചെയ്യും. ഓസ്‌ട്രേലിയയിൽ സ്‌കിൽഡ് വർക്കർമാരുടെ അഭാവത്തിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഹയർ ചെയ്യാനുള്ളതാണ് ഈ വിസ. തങ്ങളുടെ ജോലിക്ക് പറ്റിയ ഓസ്‌ട്രേലിയക്കാരനെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സ്‌പോൺസർക്ക് തെളിയിക്കാൻ കഴിഞ്ഞാൽ വിദേശത്തു നിന്നുള്ള വ്യക്തിയെ ബിസിനസ് സ്ഥാപനത്തിന് സ്‌പോൺസർ ചെയ്യാം. ഓസ്‌ട്രേലിയയിൽ നിന്നു കൊണ്ടോ ഓസ്‌ട്രേലിയയ്ക്കു പുറത്തു നിന്നോ 457 വിസയ്ക്ക് അപേക്ഷ നൽകാം.
ഈ വിസ ലഭിക്കുന്നവർക്ക് നാലു വർഷം വരെ ഇവിടെ ജോലി ചെയ്യാം. ഇവർക്ക് യോഗ്യരായ ആശ്രിതരേയും ഈ വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാവുന്നതാണ്. ഡിപ്പൻഡന്റുമാർക്കും ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും പഠിക്കാനും സാധിക്കുകയും ചെയ്യും. 457 വർക്ക് വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്ന ഒരാൾക്ക് നിയന്ത്രണങ്ങളൊന്നും തന്നെയില്ലാതെ പല തവണ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുകയും ചെയ്യാം.
457 വിസയിൽ ചില ഭേദഗതികൾ വരുത്താൻ പോകുന്നുവെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ ബ്രെൻഡൻ ഒകോണർ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏതൊക്കെ തരത്തിലുള്ള ഭേദഗതികളാണ് വരുത്തുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓസ്‌ട്രേലിയയിൽ സ്‌കിൽഡ് വർക്കർമാരുടെ ഷോർട്ടേജ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണോ പുറത്തു നിന്ന് ആളെ എടുക്കുന്നതെന്ന് ഉറപ്പിക്കുന്നതിനും ഓസ്‌ട്രേലിയക്കാരെ തഴയുന്നതിനുള്ള ഉപകരണമാക്കി 457 വിസ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് അഴിച്ചുപണികൾ നടത്തുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
ഈ വിസയ്ക്കു കീഴിൽ ജോലി ചെയ്യുന്നവർക്കുള്ള ശമ്പള പരിഷ്‌ക്കരണത്തിന് ഒരു പറ്റം എംപ്ലോയർമാർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് 457 വർക്ക് വിസയിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നതും.