- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും ഹാസ്യവും പ്രണയവും പങ്കുവച്ച് ഓസ്‌ട്രേലിയ മൈ ഹാർട്ട്ലാൻഡ്; ഗാനം യൂ ട്യൂബിൽ ഹിറ്റായി
വൈക്കം വിജയലക്ഷ്മി , ജി ശ്രീറാം കൂട്ടുകെട്ട് മറ്റൊരു സൂപ്പർഹിറ്റ് ഗാനം Australia my heartland എന്ന സിനിമയിലൂടെ മലയാളത്തിനു സമ്മാനിക്കുന്നു. ഓസ്ട്രലിയൻ മലയാളികൾ നിർമ്മിക്കുന്ന സിനിമയിൽ മെൽബോൺ, പെർത്ത്, അഡ്‌ലൈഡ് തുടങ്ങിയ തുടങ്ങിയ സ്ഥലത്തുനിന്നുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിന
വൈക്കം വിജയലക്ഷ്മി , ജി ശ്രീറാം കൂട്ടുകെട്ട് മറ്റൊരു സൂപ്പർഹിറ്റ് ഗാനം Australia my heartland എന്ന സിനിമയിലൂടെ മലയാളത്തിനു സമ്മാനിക്കുന്നു. ഓസ്ട്രലിയൻ മലയാളികൾ നിർമ്മിക്കുന്ന സിനിമയിൽ മെൽബോൺ, പെർത്ത്, അഡ്‌ലൈഡ് തുടങ്ങിയ തുടങ്ങിയ സ്ഥലത്തുനിന്നുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. പൂർണമായും ഓസ്ട്രലിയയിൽ ഷൂട്ടിങ്ങ് ചെയ്ത സിനിമ പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും ഹാസ്യവും പ്രണയവും പങ്കു വയ്ക്കുന്നു. മലയാള താരങ്ങൾക്കൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും സിനിമയിൽ അഭിനയിക്കുന്നു. ഓസ്ട്രലിയയുടെ സുന്ദരമായ ഭൂപ്രകൃതിയും ബീച്ചുകളും സിനിമയുടെ ആകർഷണങ്ങളാണ്. മലയാളത്തിന്റെ മഹാ നടൻ ശ്രീനിവാസനാണ് സിനിമയുടെ അവതരണം നിർവഹിച്ചിരിക്കുന്നത് . സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ദിലിപ് ജോസ് ആണ്. സിനിമ രംഗത്ത് വളരെയധികം പരിചയമുള്ള ഇനാർട്ടോ മീഡിയ ആൻഡ് ഒലിവ് ഫോട്ടോഗ്രാഫി ആണ് ക്രൂ.
ഏതാണ്ട് 100 ഓളം നടീനടന്മാർ അണിനിരക്കുന്ന സിനിമയിൽ അനീഷ് നായർ, അഖില ഗോവിന്ദ്, ഷാജി ജേക്കബ്, ടോം താന്നിക്കൻ, ഹിജാസ്, ഷീനാ ജോബി, റോബിൻ ചാക്കോ, സജി വരവുകാലായിൽ, സീന റോയ്, ദിയ ബെന്നി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഗൾഫ് തുടങ്ങിയ എന്നിവിടങ്ങളിലേയ്ക്ക് കുടിയേറിയ മലയാളികൾ സാംസ്‌കാരിക വൈരുധ്യങ്ങളുടെ ചുഴികളിൽ പെട്ട് ജീവിതത്തിൽ പലപ്പോഴും പകച്ചു നില്‌ക്കേണ്ടി വരുന്നു. പുതു തലമുറ പാശ്ചാത്യ സംസ്‌കാരത്തിലെയ്ക്ക് വഴി മാറുമ്പോൾ പലപ്പോഴും മാതാപിതാക്കൾ നിസ്സഹായരായി നോക്കിനില്‌ക്കെണ്ടി വരുന്നു. പുതിയ സംസ്‌കാരത്തിന്റെ സ്വാധീനം വലിയവരിലും ക്രമേണ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളും നിത്യ ജീവിതത്തിലെ സംഭവങ്ങളുമാണ് സിനിമയുടെ വിഷയം
റോയി കോന്നിക്കൻ, സുരേഷ് വാസുദേവ്, എബ്ജിൻ ഏബ്രഹാം, സോണി ഏബ്രഹാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ ഓണത്തിനു റിലീസ് ചെയ്യും.